ഐപിസി പാമ്പാടി പൂതിരി സഭാഹാൾ സമർപ്പണം ഡിസംബർ 9ന്

ഐപിസി പാമ്പാടി പൂതിരി സഭാഹാൾ സമർപ്പണം ഡിസംബർ 9ന്

പാമ്പാടി : ഐപിസി പാമ്പാടി സെന്റർ പൂതിരി ടാബർനാക്കിൾ സഭയുടെ സമർപ്പണം ഡിസംബർ 9 ന് രാവിലെ 9:30 മുതൽ ആരംഭിക്കുന്നു. പാസ്റ്റർ കെ.എ വർഗീസിന്റെ അദ്ധ്യക്ഷതയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ സമർപ്പണ ശുശ്രുഷ നിർവഹിക്കും. പാസ്റ്റർ ഫിലിപ്പ് പി. തോമസ് മുഖ്യ സന്ദേശം നൽകും. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ പങ്കെടുക്കും. വിവിധ ജനപ്രതിനിധികൾ പങ്കെടുക്കും. സഭാ സെക്രട്ടറി ബിറ്റു തോമസ് നേതൃത്വം നൽകും.

പരേധനായ അരീപ്പറമ്പിൽ കിഴക്കേതിൽ പാസ്റ്റർ കെ.വി. സ്കറിയയുടെ ആഗ്രഹപ്രകാരം 17 വർഷം മുൻപ് ആരംഭിച്ച പ്രവർത്തനമാണ് പൂതിരി ടാബർനാക്കിൾ. പാസ്റ്റർ അനീഷ് പാമ്പാടി കുടുംബമായി ഇവിടെ ശുശ്രൂഷിക്കുന്നു. 

റിപ്പോർട്ട്‌ : കൊച്ചുമോൾ പാമ്പാടി

Advertisement