നാഷണൽ പ്രയർ മൂവ്മെൻറ്: 50 ദിനപ്രാര്‍ത്ഥനയ്ക്ക് നവം. 16ന് തുടക്കമാവും


നാഷണൽ പ്രയർ മൂവ്മെൻറ്: 50 ദിനപ്രാര്‍ത്ഥനയ്ക്ക് നവം. 16ന് തുടക്കമാവും
ad
ad
ad

തിരുവല്ല: ആഗോള ഉണര്‍വ്വിനെ ലക്ഷ്യമാക്കി കഴിഞ്ഞ 19 വര്‍ഷമായി നടത്തിവരുന്ന നാഷണല്‍ പ്രെയര്‍ മൂവ്മെന്‍റിന്‍റെ 50ദിനപ്രാര്‍ത്ഥനയ്ക്ക് കീഴ്വായ്പൂരില്‍ ആരംഭിക്കും. 

നവംബര്‍ 16 തിങ്കളാഴ്ച കീഴ്വായ്പൂര്‍ ഷാലോം ചര്‍ച്ച് ഓഫ് ഗോഡ് ഹാളില്‍ രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെ പ്രാര്‍ത്ഥനയുടെ പ്രഥമ സമ്മേളനം നടക്കും. ചര്‍ച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മുന്‍ അസിസ്ന്‍റന്‍റ് ഓവര്‍സീയര്‍ പാസ്റ്റര്‍ പി.ജി. മാത്യൂസ് സമര്‍പ്പണ ശുശ്രൂഷ നിര്‍വ്വഹിക്കും. നാഷണല്‍ പ്രെയര്‍ മൂവ്മെന്‍റ് ചെയര്‍മാന്‍ ഡോ. കെ.വി. പോള്‍ മുഖ്യപ്രഭാഷണം നടത്തും. ഈ 50ദിനപ്രാര്‍ത്ഥന കേരളത്തിലെ ഓരോ ജില്ലയിലും ഏഴ് ദിവസം വീതം പകലും വൈകിട്ടുമായി നടക്കും.

ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഷാജി കുര്യന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഹോസ്റ്റ് കമ്മറ്റിയുടെ ചെര്‍മാനായി അഡ്വ. ജോണ്‍ മത്തായി, പാസ്റ്റര്‍ ബെന്നി ജോസഫ് ജനറല്‍ കണ്‍വീനറായും, പാസ്റ്റര്‍ ഷാജി ജോസഫ് സെക്രട്ടറിയായും, പാസ്റ്റര്‍ കെ.ജി. മാത്തുകുട്ടി പബ്ലിസിറ്റി കണ്‍വീനറായും, പാസ്റ്റര്‍ കരുണാകരന്‍ പ്രെയര്‍ കണ്‍വീനറായും, പാസ്റ്റര്‍ ബിനു അലക്സ് ട്രഷറാറായും, പ്രീതി ബിനു, പ്രിയാ ബെന്നി, ജോയ്സി കുര്യന്‍ തുടങ്ങിയവര്‍ വിമന്‍സ് കണ്‍വീനേഴ്സായും പ്രവര്‍ത്തിച്ചു വരുന്നു. വിവിധ പ്രെയര്‍ കോ-ഓര്‍ഡിനേറ്റേഴ്സ്, ഡിസ്ട്രിക് കോ-ഓര്‍ഡിനേറ്റേഴ്സ് തുടങ്ങിയവരും പ്രാര്‍ത്ഥനാ സെക്ഷനുകള്‍ക്ക് നേതൃത്വം നൽകും.

Advertisement