യു.പി.എഫ്.കെ. വനിതാ - യുവജന വിഭാഗം പ്രവർത്തനം ആരംഭിച്ചു

യു.പി.എഫ്.കെ. വനിതാ - യുവജന വിഭാഗം പ്രവർത്തനം ആരംഭിച്ചു

കുവൈറ്റ്: യു.പി.എഫ് കുവൈറ്റിന്റെ വനിതാ - യുവജന വിഭാഗം പ്രവർത്തനം ആരംഭിച്ചു. വനിതാ വിഭാഗം ഭാരവാഹികളായി ഷെറിൻ മാത്യു ജോൺ (കൺവീനർ), : ആനി ജോർജ് (ജോ.കൺവീനർ), യുവജന വിഭാഗം ഭാരവാഹികളായി  ജോബ് സിബി (കൺവീനർ), ജിബു ഇട്ടി. ( ജോ.കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ ഇരുവിഭാഗങ്ങളിലായി 18 അംഗ കമ്മിറ്റിയും പ്രവർത്തിക്കും. 

യു.പി.എഫ് വാർഷിക കൺവെൻഷനു മുന്നോടിയായി ഒക്ടോബർ 17 ചൊവ്വാഴ്ച NECK ഹാളിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ വനിതാ - യുവജന വിഭാഗ സമ്മേളനങ്ങൾ നടക്കും. നൂറുകണക്കിന് പ്രതിനിധികളെ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ആനുകാലിക വിഷയാവതരണവും ചർച്ചകളും നടക്കും യുവജന വിഭാഗത്തിന്റെ മീറ്റിംഗിൽ പാസ്റ്റർ കെ.ജെ മാത്യു ക്ലാസുകൾ നയിക്കും. ഇമ്മാനുവേൽ കെ.ബി ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വനിത വിഭാഗ സമ്മേളനത്തിൽ  സൂസൻ തോമസ് (ബഹറിൻ ) ക്ലാസുകൾക്ക് നേതൃത്വം നൽകും. 

യുപിഎഫ് കെ പ്രോഗ്രാം കോഡിനേറ്റർ പാസ്റ്റർ ബെൻസൺ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ റോയി കെ.യോഹന്നാൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. 

Advertisement