ചിൽഡ്രൻസ് ഹോം കുട്ടികൾക്കായി  വിവിധ പരിപാടികളൊരുക്കി വൈ.പി.ഇ  പ്രവർത്തകർ

ചിൽഡ്രൻസ് ഹോം കുട്ടികൾക്കായി  വിവിധ പരിപാടികളൊരുക്കി വൈ.പി.ഇ  പ്രവർത്തകർ

ബെംഗളൂരു: ചർച്ച ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് വൈപിഇ യുടെ ആഭിമുഖ്യത്തിൽ കോളാർ ആസ്ഥാനമാക്കി  പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഹോം സന്ദർശിച്ച് വിവിധ പരിപാടികൾ നടത്തി. വൈപിഇ പ്രസിഡന്റ് പാസ്റ്റർ.വിൽ‌സൺ ചാക്കോ പരിപാടികൾക്ക് മുഖ്യ നേതൃത്വം നൽകി. പാസ്റ്റർ സാംസൺ (എക്സൽ വിബിഎസ് ) കുട്ടികൾക്ക് വേണ്ടി  വ്യത്യസ്ഥമായ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ചിൽഡ്രൻസ് ഹോമിലെ   കുട്ടികൾക്ക്  ഭക്ഷണവും മറ്റും  സംഘാടകരായ  യുവജനങ്ങൾ ഒരുക്കിയിരുന്നു.  സെക്രട്ടറി ജെസ്വിൻ ഷാജി ,  ട്രഷറർ സൂരജ് കെ.സ് , ബോർഡ് അംഗങ്ങളായ പാസ്റ്റർ ജോബിൻ വിൽ‌സൺ , ജോസ് വി. ജോസഫ് എന്നിവർ പങ്കെടുത്തു.