ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ സിഇമ്മിനു പുതിയ ഭാരവാഹികൾ

ദുബായ്‌: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ CEM - ൻ്റെ പുതിയ ഭാരവാഹികളായി (2024-25) പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ ( പ്രസിഡന്റ്),  അസിറിയ മാത്യു (സെക്രട്ടറി), ബിനോയ് തോമസ്(ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ : 

ജോയിൻറ് സെക്രട്ടറി - സോജിത് സജി

അസ്സോസിയേറ്റ് ട്രഷറർ - ഷാജി എബ്രഹാം 

എക്സിക്യൂട്ടീവ് മെംബേർസ് - ബ്ലെസ്സൺ ലൂക്കോസ്, നിഷാദ് ഫിലിപ്പ് . 

പ്രവർത്തന വിപുലീകരണത്തിന് എല്ലാ ലോക്കൽ സഭകളിലെയും സിഇഎം സെക്രട്ടറിമാരെ ഉൾപ്പെടുത്തി വിപുലമായ ജനറൽ കമ്മിറ്റി രൂപികരിച്ചു.

ശാരോൻ ഫെലോഷിപ്പു ചർച്ച് യുഎഇ റീജിയൻ പാസ്റ്റർ ജോൺസൻ ബേബി , റീജിയൻ സെക്രട്ടറി പാസ്റ്റർ ഗിൽബർട്ട് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ   ജബൽ അലി ക്രൈസ്റ്റ് ചർച്ചിൽ നടന്ന യുഎഇ റീജിയൻ പൊതുയോഗത്തിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്.