പാസ്റ്റർ മനു ഫിലിപ്പിൻ്റെ പുസ്തകങ്ങൾ ശ്രദ്ധേയമാവുന്നു

പാസ്റ്റർ  മനു ഫിലിപ്പിൻ്റെ  പുസ്തകങ്ങൾ ശ്രദ്ധേയമാവുന്നു

ഫ്ലോറിഡ: ഇംഗ്ലീഷ്, മലയാള സാഹിത്യ രംഗത്ത് മനു ഫിലിപ്പ് ശ്രദ്ധേയനാകുന്നു.

രചിച്ച പുസ്തകങ്ങളൊക്കെയും ഈടുറ്റവ. 36 വർഷമായി  അമേരിക്കയിൽ താമസിക്കുന്നുവെങ്കിലും മലയാള ഭാഷയോടുള്ള പ്രണയം വിട്ടുമാറിയിട്ടില്ല. രചനകളിൽ ഭാഷയുടെ നൈർമല്യം ഉണ്ട്, ഒപ്പം വിഷയങ്ങളോട് നീതിയും പുലർത്തിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ പുത്തന്‍കുരിശിലുള്ള നിരണം പഴങ്ങേരില്‍ കുടുംബാംഗം. എബ്രഹാം ഫിലിപ്പ്-ഏലിയാമ്മ ദമ്പതികളുടെ മക്കളില്‍ ഏഴാമത്തെ മകനാണ് പാസ്റ്റർ മനു. മൂന്നര ദശകങ്ങളായി സൗത്ത് ഫ്ലോറിഡയിൽ താമസിക്കുന്നു.

ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം മറ്റ് രണ്ട് പുസ്തകങ്ങളുടെ പണിപ്പുരയിലാണ്. 2020-2022 ലെ ഫൊക്കാന സ്പെഷ്യൽ ലിറ്റററി അവാർഡു ജേതാവാണ്.

അമേരിക്കയിലും കാനഡയിലുമുള്ള 160-പ്പരം എഴുത്തുകാർ സമർപ്പിച്ച പുസ്തകങ്ങളിൽ നിന്നാണ് വിവിധ വിഷയങ്ങൾക്കുള്ള പുരസ്ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. മികച്ച സാഹിത്യകാരന്മാരും നിരൂപകരും അടങ്ങിയ ലിറ്റററി കമ്മിറ്റിയുടെ പ്രത്യേക പുരസ്ക്കാരം മനു ഫിലിപ്പ് ഫ്ലോറിഡായുടെ ‘സമുദ്രത്തിൽ തുറക്കപ്പെട്ട വിശാലവീഥികൾ’ എന്ന ഗ്രന്ഥത്തിനു നൽകിയത്. 

ആസ്വാദ്യകരമായ ശൈലിയും രചനാവൈഭവവുമുള്ള വിജ്ഞാനപ്രദമായ ഒരു ഗ്രന്ഥമാണിത്. മൂല്യങ്ങളുടെ അപചയം വർത്തമാനകാല വിഹ്വലതകളുടെ മൗലീകസ്രോതസ്സിനെ മറികടക്കുവാൻ മൂല്യബദ്ധമായ ജീവിതവീക്ഷണം വളർത്തിയെടുക്കേണ്ടതിന്‍റെ അനിവാര്യത ഈ ഗ്രന്ഥത്തിലുടനീളം കാണാം.

ആദ്യമായിട്ടാണു ഒരു പെന്തക്കോസ്തു എഴുത്തുകാരനു ഇങ്ങനെയുള്ള വേദികൾ പുരസ്ക്കാരത്തിനായി തിരഞ്ഞെടുക്കുന്നത്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിറ്റററി ടൈറ്റൻ സിൽവർബുക്ക് അവാർഡ് ‘മിസ്റ്റീരിയസ് ഓഷ്യൻ വാക്കേഴ്‌സ് ‘ എന്ന പുസ്തകത്തിനും ലഭിച്ചിട്ടുണ്ട്. കൂടാതെ, കേരള പെന്തക്കോസ്ത് നോർത്ത് അമേരിക്കൻ റൈറ്റേഴ്‌സ് ഫോറത്തിൽ രണ്ട് പുസ്തകങ്ങൾക്ക് രണ്ട് തവണ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

വിവിധ ക്രിസ്ത്യൻ മാസികകളിൽ അദ്ദേഹം പ്രചോദനാത്മകമായ വിശ്വാസവും ആത്മീയതയും സംബന്ധിച്ചുള്ള ലേഖനങ്ങളും യാത്രാവിവരണവും എഴുതുന്നുണ്ട്.

2014-ൽ ഐപിസി നോർത്ത് അമേരിക്കൻ ഫാമിലി കോൺഫറൻസിന്റെ ലോക്കൽ ട്രഷററായിട്ടും 2019-ലെ പിസിനാക് കോൺഫറൻസിന്റെ ലോക്കൽ ട്രഷററായിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ഒദ്യോഗിക ജോലിയിൽ നിന്ന് 2020-ൽ വിരമിച്ചുവെങ്കിലും ഇപ്പോൾ മെമ്മോറിയൽ ഹോസ്പിറ്റൽ മിരാമാറിൽ ചാപ്ലൈയി നായി സന്നദ്ധസേവനം ചെയ്യുന്നു. ആൻഡമാൻസ്, ബോംബെ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ സഭയുടെ വളര്‍ച്ചയ്ക്കും സുവിശേഷത്തിന്റെ വ്യാപ്തിക്കുമായി ആവോളം ചുമല്‍ കൊടുത്തു കൊണ്ടിരിക്കുന്നു.

പുസ്തക നിരൂപണം ചെയ്യുന്ന ഏറ്റവും പ്രശസ്തമായ കമ്പനികളിലൊന്നാണ് ഓൺലൈൻ ബുക്ക് ക്ലബ്. തന്റെ ‘സോൾഡ് ഔട്ട് വെൻ യു സാക്രിഫൈസ് യുവർ ലൈഫ്’ എന്ന പുസ്തകത്തെക്കുറിച്ചുള്ള നിരൂപണത്തിന് അഞ്ചിൽ അഞ്ചു നക്ഷത്രങ്ങളാണ് നൽകിയിരിക്കുന്നത്. OBC ഇതര സ്ഥാപങ്ങളെ തുല നപ്പെടുത്തുമ്പോൾ 5-ാം റാങ്കാണുള്ളത്. OBC അവലോകനങ്ങളെക്കുറിച്ചുള്ള രചയിതാ ക്കളുടെ അഭിപ്രായം വ്യക്തവും വിപുലവും സമഗ്രവും സൂക്ഷ്മവുമായി രൂപപ്പെടുത്തിയതുമാണ്.

1. നിൽക്കൂ യേശുവിനെ ശ്രദ്ധിച്ചു നോക്കുക,

2.തൊട്ടറിവോ അതോ കേട്ടറിവോ,

3. പൊരുളും ഒരു സമഗ്ര വീക്ഷണം,

4. തുറക്കപ്പെട്ട വിശാല വീഥികൾ,

5.മിസ്റ്റീരിയസ് ഓഷ്യൻ വാക്കേഴ്‌സ്,

6. ഔട്ട് വൈൻ യു സാക്രിഫൈസ് യുവർ ലൈഫ്,

എന്നിവയാണ് മനു ഫിലിപ്പിൻ്റെ പ്രധാന കൃതികൾ.

സ്പന്ദിക്കുന്ന അസ്ഥിപഞ്ജരങ്ങൾ, സ്കൈ ഹൈവേ (ഹിന്ദി) എന്നീ പുസ്തകങ്ങളുടെ പണിപ്പുരയിലാണ് . 

Pastor Manu Philip has lived in South Florida for the last thirty-six years. He authored six books, and he is currently working on two other books. He was awarded the Fokana Special Literary Award for 2020–2022 and the Literary Titan Silver Book Award and also awarded in the Kerala Pentecostal North American Writers Forum two times for two different books. He wrote several inspirational faith and spirituality articles and travel reports in various Christian magazines. He is a retiree and presently volunteering as a clergy in Memorial Hospital Miramar. He was employed in A&N Islands, Bombay, Saudi Arabia, and the U.S. for the last 50 years. The book review about my book “Sold Out When You Sacrifice Your Life” done by the online book club is one of the most popular companies that review jobs. OBC ranks 5th and the author’s experience with OBC reviews was articulate, extensive, comprehensive, and meticulously crafted. OBC awarded my book 5 out of 5 stars.