അപ്കോൺ (APCCON) സംയുക്ത ആരാധനയ്ക്ക് അനുഗ്രഹീതസമാപ്തി

അപ്കോൺ (APCCON) സംയുക്ത ആരാധനയ്ക്ക് അനുഗ്രഹീതസമാപ്തി

അബുദാബി: പരിശുദ്ധാത്മാവിന്റെ നവചൈതന്യം വിശ്വാസികളിൽ പകർന്ന് അബുദാബി പെന്തെക്കോസ്തു സമൂഹങ്ങളുടെ ഐക്യ കൂട്ടായ്മയായ അപ്കോൺ ഒരുക്കിയ സംയുക്ത ആരാധനയ്ക്ക് അനുഗ്രഹീത സമാപ്തി.

 പ്രസിഡന്റ് പാസ്റ്റർ എബി എം.വർഗീസ് അധ്യക്ഷത വഹിച്ചു.  പാസ്റ്റർ എം.ജെ ഡൊമിനിക് മുഖ്യ സന്ദേശവും, പാസ്റ്റർ പി.എം ശാമുവേൽ തിരുവത്താഴ ശുശ്രൂഷയും നടത്തി. പാസ്റ്റർ ഷിബു വർഗീസ് സങ്കീർത്തനം വായിച്ചു.

അപ്കോൺ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. സെക്രട്ടറി ജോഷ്വാ ജോർജ് മാത്യു നന്ദി പറഞ്ഞു.

ഉപാധ്യക്ഷൻ പാസ്റ്റർ സജി വർഗീസ്, മറ്റു ഭാരവാഹികളായ ജോബിൻ പോൾ ,എബ്രഹാം മാത്യു, എ.പി ദിനേശ് എന്നിവർ നേതൃത്വം നല്കി.