ഐപിസിയിൽ ഇൻഷുറൻസ് : അപേക്ഷിക്കേണ്ട തീയതി ജൂലൈ 15 വരെ നീട്ടി

ഐപിസിയിൽ ഇൻഷുറൻസ് : അപേക്ഷിക്കേണ്ട തീയതി ജൂലൈ 15 വരെ നീട്ടി

കുമ്പനാട് : ഐപിസി യിലെ ശുശ്രൂഷകർക്കായി ഐ.പി.സി സോഷ്യൽ വെൽഫയർ ബോർഡിന്റെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അവസാന തിയതി ജുലൈ 15 വരെ നീട്ടി. ഐപിസി സ്ഥാപക നേതാക്കളിൽ പ്രമുഖരിൽ ഒരാളും മുൻ ഐ.പി.സി പ്രസിഡന്റുമായ പരേതനായ റ്റി.ജി. ഉമ്മന്റെ മകൻ പാസ്റ്റർ എബ്രഹാം ഉമ്മൻ ആണ് മുഴുവൻ ഇൻഷുറൻസ് തുകയും സ്പോൺസർ ചെയ്തിരിക്കുന്നത്. 

പദ്ധതിയിൽ ചേർന്നവർക്ക് സെൻറർ അടിസ്ഥാനത്തിൽ പോളിസി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു വരികയാണ്. തുടർന്നുള്ള ദിവസങ്ങളിൽ പദ്ധതിയിൽ ചേർന്ന ബാക്കിയുള്ളവർക്കും സെൻറർ അടിസ്ഥാനത്തിൽ നടക്കുന്ന മീറ്റിംഗിൽ സോഷ്യൽ വെൽഫയർ ബോർഡ് ഭാരവാഹികൾ സർട്ടിഫിക്കറ്റുകൾ നൽകുന്നത്.

താല്പര്യമുള്ള ഇതുവരെ പദ്ധതിയുടെ ഭാഗമാകാത്ത ശുശ്രുഷകർ സെന്റർ ശുശ്രൂഷകനോ സെക്രട്ടറിയോ മുഖേന താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെട്ടു ഫോമുകൾ ആവശ്യപ്പെടുക. ഫോൺ :94474 86110, 94473 72726

Advertisement