ചർച്ച് ഓഫ് ക്രൈസ്റ്റ് ജനറൽ കൺവൻഷൻ ജനു. 25 മുതൽ

ചർച്ച് ഓഫ് ക്രൈസ്റ്റ് ജനറൽ കൺവൻഷൻ ജനു. 25 മുതൽ

വാർത്ത: പാസ്റ്റർ കെ.കെ. ഏബ്രഹാം

കൊട്ടാരക്കര : ചർച്ച് ഓഫ് ക്രൈസ്റ്റിന്റെ  37-മത് ജനറൽ കൺവെൻഷൻ ജനു.25 മുതൽ 28വരെ ആയൂർ കാട്ടുവാ ജംഗ്ഷന് സമീപം കേരളാ ക്രിസ്ത്യൻ തിയോളജിക്കൽ സെമിനാരി ഗ്രൗണ്ടിൽ നടക്കും. ജനറൽ സെക്രട്ടറി. ഡോ. ജോർജ് ടി. കുര്യന്റെ അധ്യക്ഷതയിൽ സഭാ പ്രസിഡന്റ്‌ ഡോ.റെനി അലക്സാണ്ടർ ഉത്ഘാടനം ചെയ്യും. പൊതുയോഗങ്ങൾ വൈകിട്ട് 6 മുതൽ 9 വരെ നടക്കും. 26 ന് 10 - 12:30 CRYM യുവജന സമ്മേളനം  3 - 5  പാസ്റ്റേഴ്സ് കോൺഫറൻസ് 27ന് 9 -- 12 :30 കെ. സി. ടി. എസ് പൂർവ്വ വിദ്യാർത്ഥി സംഗമം. 9 to 12:30 സോദരീസമാജം. കേരളാ ക്രിസ്ത്യൻ തിയോളജിക്കൽ സെമിനാരി ബിരുദദാന സമ്മേളനം.5:30pm സ്നാനം.28ന് പൊതു സഭായോഗം ഞായർ രാവിലെ 9:30മുതൽ 12:30വരെ. ക്രിസ്ത്യൻ മെലഡീ ഗാനശുശ്രൂഷ നിർവഹിക്കും.

കൺവെൻഷൻ ഗ്രൗണ്ടിൽ ഗുഡ്ന്യൂസ്‌ സ്റ്റാൾ പ്രവർത്തിക്കുന്നതാണ്. വരിക്കാരാകുന്നതിനും വരിസംഖ്യ പുതുക്കുന്നതിനും സ്റ്റാൾ സന്ദർശിക്കുക.