ഡോ. സാം ജെ എബ്രഹാം കൊൽക്കത്തയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനായി

ഡോ. സാം ജെ എബ്രഹാം കൊൽക്കത്തയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനായി

വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം

കൊൽക്കത്ത: കൊൽക്കത്തയിലെ പ്രശസ്തമായ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ ഭരണഘടനാ നിയമത്തിന്റെ അസിസ്റ്റന്റ് പ്രൊഫസറായി ഡോ. സാം ജെ എബ്രഹാമിനെ നിയമിതനായി. ഉദയ്പൂരിലെ ഫിലാഡൽഫിയ ഫെല്ലോസ്ഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്ന പാസ്റ്റർ ജോണി പി എബ്രഹാമിന്റെയും ശ്രീമതി മറിയാമ്മ ജോണിയുടെയും മകനാണ്. കൊൽക്കത്തയിലെ നാഷണൽ ലോ യൂണിവേഴ്‌സിറ്റി ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ലോ യൂണിവേഴ്‌സിറ്റിയായി റാങ്ക് ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനമാണ്. രാജസ്ഥാനിലെ ചിറ്റോർഗഡിലെ രവീന്ദ്ര നാഥ് ടാഗോർ ലോ കോളേജിലെ പ്രിൻസിപ്പലായി പ്രവർത്തിച്ചു കൊണ്ടിരിക്കെയാണ് പുതിയ നിയമനം ലഭിക്കുന്നത്. രാജസ്ഥാനിലെ മോഹൻലാൽ സുഖാദിയ സർവകലാശാലയിൽ നിന്ന് എൽഎൽബിയിൽ റാങ്ക് ജേതാവാണ് ഡോ. സാം.  

 ഭാര്യ എലിസബത്ത് സാം ആദിത്യ ബിർള പബ്ലിക് സ്‌കൂളിലെ സ്‌കൂൾ അധ്യാപികയാണ്.