ഛത്തീസ്ഗഡിൽ ക്രൈസ്തവ മിഷണറിമാർ സജീവം ; അത് തടയും: മുഖ്യമന്ത്രി വിഷ്ണു ദിയോ സായി

ഛത്തീസ്ഗഡിൽ ക്രൈസ്തവ മിഷണറിമാർ സജീവം ;  അത് തടയും: മുഖ്യമന്ത്രി വിഷ്ണു ദിയോ സായി

വാർത്ത : മോൻസി മാമ്മൻ തിരുവനന്തപുരം

റായ്പൂര്‍ : സംസ്ഥാനത്ത് ക്രൈസ്തവ മിഷണറിമാര്‍ ആരോഗ്യപരിപാലനത്തിന്റെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും മറവില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി. തന്റെ സര്‍ക്കാര്‍ അത് തടയുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ക്രൈസ്തവ മിഷണറിമാര്‍ ആരോഗ്യപരിപാലനത്തിന്റെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും രംഗത്ത് വളരെ ആധിപത്യം പുലര്‍ത്തുന്നു. ഇത് മതപരിവര്‍ത്തനത്തിലേക്ക് നയിക്കുമെന്നും വിഷ്ണു ദിയോ സായി പറഞ്ഞു. ഇതെല്ലാം അടുത്ത് തന്നെ അവസാനിപ്പിക്കും. ഹിന്ദുത്വ ശക്തി നേടുമെന്നും വിഷ്ണു ദിയോ സായി പറഞ്ഞു.

"ഛത്തീസ്ഗഢിൽ മിഷനറിമാരുടെ ആധിപത്യമാണ്. ആദിവാസി മേഖലകളിൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ അവർ സജീവമാണ്, ഇത് മതപരിവർത്തനം വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഇതെല്ലാം നിലച്ചാൽ മാത്രമേ ഹിന്ദുത്വം ശക്തിപ്പെടുകയുള്ളൂ," സായി പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് എതിരായി തെരഞ്ഞെടുപ്പിന് മുമ്പ് മാത്രമാണ് ബിജെപി മതപരിവർത്തന വിഷയം ഉന്നയിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, എന്തെങ്കിലും ആക്രമണമുണ്ടായാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നോട്ട ഓപ്ഷനിലേക്ക് പോകുമെന്ന് ക്രിസ്ത്യൻ സൊസൈറ്റി അറിയിച്ചു.

ഉത്തരേന്ത്യേയിലെ ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ക്രൈസ്തവ മിഷനറിമാര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ ആക്രമണങ്ങള്‍ കൂടിവരുന്നതിനിടെയാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള ഒരു പ്രസ്താവന.