തുമ്പമൺ പീടികയിൽ ഏലിയാമ്മ സാമുവേൽ (കുഞ്ഞുമോൾ -69) നിര്യാതയായി
കുമ്പനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകൻ തുമ്പമൺ പീടികയിൽ പാസ്റ്റർ സാമുവേൽ ജോർജിന്റെ ഭാര്യ ഏലിയാമ്മ സാമുവേൽ (കുഞ്ഞുമോൾ -69) നിര്യാതയായി. സംസ്കാര ശുശ്രൂഷ തിങ്കൾ (18-12-2023) രാവിലെ 8 നു ഇരവിപേരൂർ ഒ.ഇ.എം സ്കൂളിനു സമീപമുള്ള ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് 9 മണിക്ക് കുമ്പനാട് ഐ.പി.സി ഹെബ്രോൻ ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം ഒരു മണിക്ക് ഐ.പി.സി ഹെബ്രോൻ സെമിത്തേരിയിൽ . കോഴഞ്ചേരി പാറയിൽ കുടുംബാംഗമാണ് പരേത.
മകൾ: ഫേബ ജോഷ്വാ. മരുമകൻ:ജോഷ്വാ ഫിലിപ്പ് (പടിഞ്ഞാറേമണ്ണിൽ, വടശ്ശേരിക്കര) .