നിലമ്പൂര്‍ എടക്കര വലിയ വീട്ടില്‍ ബായ് കുര്യന്‍ (76) നിര്യാതയായി
കോലഞ്ചേരി: നിലമ്പൂര്‍ എടക്കര ഐപിസി കര്‍മ്മേല്‍ സഭാംഗവും എടക്കര ഗവ. സ്‌കൂള്‍ റിട്ടയേര്‍ഡ് അദ്ധ്യാപികയുമായ വലിയ വീട്ടില്‍ ബായ് കുര്യന്‍ (76) നിര്യാതയായി. സംസ്‌കാരം ഫെബ്രുവരി 3, ശനിയാഴ്ച രാവിലെ 9.00 ന് എടക്കരയിലുള്ള ഭവനത്തില്‍ ശുശ്രൂഷകള്‍ ആരംഭിച്ച് ഉച്ചയ്ക്ക് 12.00 ന് സഭാ സെമിത്തേരിയില്‍.
ഭൗതീകശരീരം മൂവാറ്റുപുഴ വാളകത്തുള്ള മൂത്ത മകന്‍ പാസ്റ്റര്‍ ജോസ് വര്‍ഗീസിന്റെ ഭവനത്തില്‍ ഫെബ്രുവരി 2, വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്.
ഭര്‍ത്താവ്: Late. കെ.ജെ. വര്‍ഗീസ് (Rtd. പോസ്റ്റ്മാസ്റ്റര്‍, നിലമ്പൂര്‍). മക്കള്‍: പാസ്റ്റര്‍ ജോസ് വര്‍ഗീസ് (ഐപിസി പോത്താനിക്കാട്, നേര്യമംഗലം സെന്റര്‍), ജിബി വര്‍ഗീസ് (കെഎസ്ഇബി, നിലമ്പൂര്‍). മരുമക്കള്‍: മേഴ്‌സി തോമസ് (പ്ലാന്റ് ലിപ്പിഡ്‌സ്, കോലഞ്ചേരി), അനിഷ ജിബി (മീനങ്ങാടി).
പരേത കോട്ടയം അരീപ്പറമ്പില്‍ ഞാറയ്ക്കല്‍ കുടുംബാംഗവും പരേതനായ പാസ്റ്റര്‍ കെ.കെ. കുര്യന്റെ മകളുമാണ്.
വാർത്ത: മാത്യു കിങ്ങിണിമറ്റം