പാസ്റ്റർ സി. ഡാനിയേൽ ജോർജ് (83) അറ്റ്ലാൻ്റയിൽ നിര്യാതനായി
മനാമ: ബഹ്റൈനിൽ ദീർഘകാലം പ്രവാസിയായിരുന്ന മാവേലിക്കര കുറത്തികാട് സത്യഭവനത്തിൽ പാസ്റ്റർ സി. ഡാനിയേൽ ജോർജ് ( സി ഡി ച്ചായൻ -83 ) അമേരിക്കയിലെ അറ്റ്ലാൻ്റയിൽ നിര്യാതനായി. സംസ്കാരം പിന്നീട്.
ബഹ്റൈനിലെ എജി സഭാ സ്ഥാപകരിൽ ഒരാളും സഭയുടെ ആദ്യത്തെ അസ്സോ. പാസ്റ്ററുമായിരുന്ന ഇദ്ദേഹം ബഹ്റൈൻ BMCC, MEPC എന്നിവയുടെ പ്രസിഡൻ്റ് ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ബഹ്റൈനിലെ ക്രൈസ്തവ സമൂഹത്തിന് പ്രീയങ്കരനായ താൻ "സി ഡിച്ചായൻ " എന്നാണ് അറിയപ്പെട്ടിരുന്നത്. തൊഴിൽ തേടി ബഹ്റൈനിൽ എത്തിയ അനേകർക്ക് താങ്ങും തണലുമായിരുന്നു. ചില വർഷങ്ങളായി ബഹ്റൈനിലെ പ്രവാസ ജീവിതം മതിയാക്കി മക്കളോടൊപ്പം അമേരിക്കയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
ഭാര്യ: സാറാമ്മാ ജോർജ്, മക്കൾ: സൂസ്സൻ ജോൺസൺ (USA) തോമസ് ജോർജ് (USA)
മരുമക്കൾ: ജോൺസൺ പി. ചാക്കോ (USA)
മിനിമോൾ തോമസ് (USA).
വാർത്ത: പാസ്റ്റർ ബിജു ഹെബ്രോൻ
Advertisement