കുമ്പളങ്ങി പറേടത്ത് പി.പി.സെബാസ്റ്റ്യൻ (78) നിര്യാതനായി
കൊച്ചി : ഐപിസി പള്ളുരുത്തി ആരംഭകാല വിശ്വാസി കുമ്പളങ്ങി പറേടത്ത് വീട്ടിൽ പി.പി.സെബാസ്റ്റ്യൻ (78) നിര്യാതനായി.
മുൻ ബിന്നി കമ്പനി ജീവനക്കാരനായിരുന്നു.
സംസ്കാരം ജനുവരി 2 ചൊവ്വ രാവിലെ 10 ന് കുമ്പളങ്ങി കല്ലഞ്ചേരി റോഡിൽ തൈക്കൂട്ടത്തിൽ ആഡിറ്റോറിയത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3 ന് ഇടക്കൊച്ചി മക്പേല സെമിത്തേരിയിൽ.
ഭാര്യ : വിക്ടോറിയ സെബാസ്റ്റ്യൻ. അർത്തുങ്കൽകുരിശിങ്കൽ കല്ലുവീട്ടിൽ കുടുംബാംഗം
മക്കൾ : പോൾ പി.എസ് ( വെസ്റ്റ് കൊച്ചിൻ പെന്തെക്കൊസ്തൽ അസംബ്ലി പബ്ലിസിറ്റി കൺവീനർ, എ.ജി. നോർത്തേൺ റീജിയൺ സൺഡേസ്ക്കൂൾ സെക്രട്ടറി), ഡാനിയേൽ സെബാസ്റ്റ്യൻ (ദുബായ്), ലെയ റെയ്ച്ചൽ (മൊഹാലി , പഞ്ചാബ്)
മരുമക്കൾ : മേഴ്സി പോൾ (കുന്നംകുളം), ബീന ഡാനിയേൽ (കോട്ടയം), പാസ്റ്റർ സജി വർഗ്ഗീസ് (സീനിയര്‍ ശുശ്രൂഷകന്‍, ഡോമ എ.ജി ചർച്ച്, മൊഹാലി, പഞ്ചാബ്).