മാവേലിക്കര പീടികയിൽ ബഥേലിൽ പാസ്റ്റർ പി.എസ്. സ്റ്റീഫൻ (കുഞ്ഞുമോൻ -76) നിര്യാതനായി

മാവേലിക്കര  പീടികയിൽ ബഥേലിൽ പാസ്റ്റർ പി.എസ്. സ്റ്റീഫൻ (കുഞ്ഞുമോൻ -76) നിര്യാതനായി

മാവേലിക്കര : പീടികയിൽ ബഥേലിൽ പാസ്റ്റർ പി.എസ്. സ്റ്റീഫൻ (കുഞ്ഞുമോൻ -76) നിര്യാതനായി. സംസ്കാര ശുശ്രൂഷ മാർച്ച് 2 ശനിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ ആരംഭിച്ച് 10.30 ന് വെട്ടിയാർ ന്യൂ ഇൻഡ്യ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

1968 ഇൽ കർത്താവിനായി ജീവിതം സമർപ്പിച്ചു, മദ്രാസിൽ ഹിന്ദുസ്ഥാൻ ബൈബിൾ ഇൻസ്റ്റിറ്റിയൂട്ടിലെ പഠനത്തിന് ശേഷം ദൈവ വേലക്കായി ഇറങ്ങി. ചുരുങ്ങിയ കാലം ഐപിസി സഭയോടുള്ള ബന്ധത്തതിൽ പ്രവർത്തിച്ചതിനു ശേഷം സുവിശേഷവേലക്ക് പ്രാധാന്യം കൊടുക്കുന്നതിനായി പരസ്യ യോഗങ്ങൾക്കു വേണ്ടിയും പുസ്‌തകങ്ങളും ട്രാക്റ്റ്കളും പ്രസിദ്ധീകരിക്കുന്നതിൽ വ്യാപൃതനായിരുന്നു. 

ഭാര്യ: മോളി തൃശൂർ ചാമക്കാലായിൽ കുടുബാംഗമാണ്. മക്കൾ: നിസ്സി, സിസ്സി (സിങ്കപ്പൂർ), സിൻസി (സിങ്കപ്പൂർ) റ്റെൻസി. മരുമക്കൾ: ജോസ് (സൗദി) ബിജി, പാസ്റ്റർ റോജി, രെഞ്ചു.