പാസ്റ്റർ റെനി വെസ്‌ലിയുടെ പിതാവ് പാസ്റ്റർ ഐ. വെസ്ലി (81) കർത്തൃസന്നിധിയിൽ
തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ സീനിയർ ശുശ്രൂഷകനും ട്രാൻസ്‌ഫോർമേഴ്‌സ് ഇന്റർനാഷണൽ സ്ഥാപകൻ പാസ്റ്റർ റെനി വെസ്‌ലിയുടെ പിതാവുമായ പാസ്റ്റർ ഐ. വെസ്ലി (81) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഡിസം. 12 ന് ചൊവ്വാഴ്ച്ച രാവിലെ 8 ന് കല്ലിശ്ശേരിയിലെ ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം 9 ന് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ തുടർന്നുള്ള ശുശ്രൂഷകൾ നടക്കും. ഉച്ചക്ക് 12.30 ന് കിഴക്കൻ മുത്തൂർ ശാരോൻ സെമിത്തേരിയിൽ സംസ്കാരം നടക്കും.
ഭാര്യ: കുഞ്ഞൂഞ്ഞമ്മ വെസ്‌ലി
മരുമകൾ : റീബ.