ഭാരതത്തിൽ ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുന്ന കണക്കിലെ വർദ്ധനവ് ആശങ്കാജനകം: വി.ഡി സതീശൻ

ഭാരതത്തിൽ ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുന്ന കണക്കിലെ വർദ്ധനവ് ആശങ്കാജനകം: വി.ഡി സതീശൻ

ഭാരതത്തിൽ ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുന്ന കണക്കിലെ വർദ്ധനവ് ആശങ്കാജനകം: വി.ഡി സതീശൻ

ജീവകാരുണ്യ സഹായ വിതരണ ഉത്‌ഘാടനം: വി.ഡി സതീശൻ

 

ഏ.ജി മലബാർ ഡിസ്ട്രിക്ട് സിൽവർ ജൂബിലി സമ്മേളനങ്ങൾക്ക് അനുഗ്രഹ സമാപ്തി

വാർത്ത: വി.വി.ഏബ്രഹാം കോഴിക്കോട് 

കോഴിക്കോട് : ഇന്ത്യയിൽ ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുന്ന കാലമാണിതെന്നും, ആക്രമിക്കപ്പെടുന്ന കണക്കിലെ വർദ്ധനവ് ആശങ്കാജനകമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പീഢാനുഭവങ്ങിലൂടെ യാത്ര ചെയ്യേണ്ടിവന്ന ക്രിസ്തുവും നിരവധി പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്. അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നത് ക്രിസ്തുവാണ്. ക്രിസ്തുവിന്റെ വെളിച്ചം ലോകത്തിന് പകരപ്പെടുവാൻ ക്രിസ്തു ശിഷ്യർ പ്രതിജ്ഞബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിൽവർ ജൂബിലി പൊതു സമ്മേളനത്തിൽ ജീവകാരുണ്യ സഹായ വിതരണം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഡോ. വി.ടി എബ്രഹാമിനെ ആദരിക്കുന്നു  

ജനു. 4നു ആരംഭിച്ച സിൽവർ ജൂബിലി സമ്മേളനങ്ങൾ 7നു സംയുക്തരാധനയോടെ സമാപിച്ചു. തിരുവത്താഴ ശുശ്രുഷയ്ക്ക് മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ വി ടി എബ്രഹാം നേതൃത്വം നൽകി. റവ മോനീസ് ജോർജ് (യുഎസ്എ), പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ ), പാസ്റ്റർ എബ്രഹാം തോമസ് (സൂപ്രണ്ട്, എസ് ഐഏജി ചെന്നൈ ), പാസ്റ്റർ ജോൺസൺ വർഗീസ് (ബംഗളുരു), ഡോ ഡ്യൂക്ക് ജയരാജ്‌ (ചെന്നൈ), പാസ്റ്റർ ജോ തോമസ്,  സിസ്റ്റർ സ്റ്റാർല ലുക്ക് (കുമ്പനാട്), സുവി. ബിൻസു ജോൺ (യു എസ് എ) തുടങ്ങിയവർ വിവിധ യോഗങ്ങളിൽ ദൈവീക സന്ദേശങ്ങൾ പങ്ക് വെച്ചു.

ഏജി മലബാർ ഡിസ്ട്രിക്ടിന്റെ പ്രവർത്തന  നാൾ വഴി രേഖപെടുത്തിയ സുവനീയർ  കോഴിക്കോട് നോർത്ത് മണ്ഡലം എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ മലപ്പുറം ജില്ല ഡി സി സി പ്രസിഡണ്ട്‌ അഡ്വ. വി.എസ് ജോയിക്ക് നൽകി പ്രകാശനം ചെയ്തു. വിവിധ മേഖലകളിലുള്ള പ്രമുഖർ ആശംസകൾ അറിയിച്ചു.

ജൂബിലി സമ്മേളനത്തിൽ ഡോ. വി ടി എബ്രഹാമിനെ ഏ ജി സഭാ വിശ്വാസികളുടെ സമൂഹം ആദരിച്ചു. ഡോ ബ്ലെസ്സൻ മേമന, പാസ്റ്റർ അനു ആനന്ദ്, പാസ്റ്റർ സാജൻ മാത്യു, ഇവാ സുജിത്ത് എം സുനിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഏ ജി ക്വയർ ഗാന ശുശ്രുഷ നടത്തി.

ദൈവ സാന്നിധ്യമുള്ളവരായി നാം മുന്നേറുക: പാസ്റ്റർ വി.ടി. ഏബ്രഹാം

കോഴിക്കോട് : ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികളെ പോലെ ദൈവ സാന്നിധ്യമുള്ളവരായി നാം മുന്നേറുക എന്നും പ്രാർത്ഥനയിലൂടെ എല്ലാം സാദ്ധ്യമാണെന്നും മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ. വി.ടി. ഏബ്രഹാം പറഞ്ഞു. ഏ ജി മലബാർ ഡിസ്ട്രിക്ടിന്റെ പ്രവർത്തനങ്ങളിൽ ചരിത്ര താളുകളിൽ ഇടം പിടിക്കുന്ന സിൽവർ ജൂബിലി സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  പാസ്റ്റർ അനീഷ്  എം. ഐപ്പ്‌ അദ്ധ്യക്ഷത വഹിച്ചു. 

പകൽ നടന്ന സി എ യുവജന സമ്മേളനം എസ് ഐ എ ജി യൂത്ത് ഡയറക്ടർ പാസ്റ്റർ ലിങ്ങ്സൺ പി ശാമുവേൽ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ മെജോഷ് മത്തായി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനങ്ങളിൽ പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ ), ഡോ. ഡ്യൂക്ക് ജയരാജ്‌ (ചെന്നൈ ) തുടങ്ങിയവർ മുഖ്യ സന്ദേശം നൽകി.

കോഴിക്കോട് നഗരത്തിൽ ബാന്റ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന സുവിശേഷ വിളംബര റാലി മലബാർ ചരിത്രത്തിൽ വേറിട്ട അനുഭവമായിരുന്നു. സുജിത്ത് എം സുനിലും ഏ ജി ക്വയറും ഗാന ശുശ്രുഷക്ക് നേതൃത്വം നൽകി.

വി ളംബര റാലി

Advertisement