ഏബ്രഹാം ഉമ്മൻ വിധവ സഹായ പദ്ധതി ആരംഭിച്ചു
കുമ്പനാട് : ഐപിസിയുടെ കേരളാ സ്റ്റേറ്റിനു കീഴിൽ ശുശ്രൂഷയിലായിരിക്കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർമാരുടെ ഭാര്യമാർക്കുള്ള സഹായം നൽകി തുടങ്ങി. തൃശൂർ സൗത്ത്. നെടുമങ്ങാട്, മല്ലപ്പള്ളി, തിരുവനന്തപുരം വെസ്റ്റ്, ആലത്തൂർ, അടൂർ ഈസ്റ്റ്, ആലപ്പുഴ വെസ്റ്റ് , തിരുവനന്തപുരം നോർത്ത്, വടശ്ശേരിക്കര എന്നീ സെന്റുകളിലുള്ള അർഹതപെട്ടവർക്കാണ് ആദ്യഘട്ടം സഹായം നൽകി തുടങ്ങിയത്.
ഏബ്രഹാം ഉമ്മനും ഐപിസി സോഷ്യൽ വെൽഫെയർ ബോർഡും ചേർന്ന് നടപ്പിലാക്കുന്ന വിധവ സഹായ പദ്ധതിയാണിത്. ഐപിസി സ്ഥാപക നേതാക്കളിൽ ഒരാളായ പാസ്റ്റർ ടി.ജി. ഉമ്മന്റെ മകനും ഐപിസി ഹരിയാന സ്റ്റേറ്റ് പ്രെസിഡന്റുമാണ് ജീവ കാരുണ്യ പ്രവർത്തകനായ പാസ്റ്റർ ഏബ്രഹാം ഉമ്മൻ. കൂടാതെ കേരളത്തിലെ എല്ലാ ഐപിസി പാസ്റ്റർമാർക്കും സൗജന്യമായി നൽകുന്ന അപകട ഇൻഷുറൻസ് പരിരക്ഷ പദ്ധതിയ്ക്ക് ആവശ്യമായ തുകയും പാസ്റ്റർ ഏബ്രഹാം ഉമ്മനാണ് നൽകിയത്. വൺ റുപ്പീ ചലഞ്ച് നടപ്പിലാക്കുന്ന സഭകൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്.
സജി മത്തായി കാതേട്ട് (ചെയർമാൻ), ജോസ് ജോൺ കായംകുളം (വൈസ് ചെയർമാൻ), ബേസിൽ അറക്കപ്പടി (സെക്രട്ടറി), പാസ്റ്റർ ബോബൻ ക്ലീറ്റസ് (ജോയിൻ സെക്രട്ടറി) , ജോബി എബ്രഹാം (ട്രഷറർ), പാസ്റ്റർ ജോൺസൺ കുര്യൻ (കോഡിനേറ്റർ), ജോർജ് തോമസ് (ഫിനാൻസ് കോഡിനേറ്റർ), സന്ദീപ് വിളമ്പുകണ്ടം (മീഡിയ), പാസ്റ്റർ വർഗീസ് ബേബി (സ്പിരിച്വൽ മെന്റർ), ഡേവിഡ് സാം (ഓഫീസ് അഡ്മിനിസ്ട്രേറ്റർ) തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വെസ്ലി മാത്യു (ഡാളസ്) ആണ് ഡയറക്ടർ. സോഷ്യൽ വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി കൗൺസിൽ അംഗങ്ങളെ കൂടാതെ എല്ലാ ജില്ലകളിലും കോർഡിനേറ്റരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.
Advertisement