ഇത് ക്രൂരത

ഇത് ക്രൂരത

കവർ സ്റ്റോറി 

ഇത് ക്രൂരത 

സജി മത്തായി കാതേട്ട്

ണ്ടു ബെൽറ്റുകൾ മുറിഞ്ഞു തീരും വരെ, കഴുത്തിൽ ഇലക്ട്രിക് വയറിട്ട് വലിച്ച് ശ്വാസംമുട്ടിച്ച്, തറയിൽ വീണപ്പോൾ ചവിട്ടിക്കൂട്ടി, വിദ്യാർഥികളുടെ മുന്നിലിട്ട് നഗ്നനാക്കി മർദ്ദിച്ച് കൊലപ്പെടുത്താൻ മാത്രം എന്തു കുറ്റമാണ് ആ 22-കാരൻ ചെയ്തത് എന്ന ചോദ്യത്തിനു മുന്നിൽ കേരളം തലകുനിക്കുകയാണ്. ഇത്തരം സംഭവങ്ങൾ കാണുമ്പോൾ ഒരുകൂട്ടം കിരാതന്മാരുടെ നാടായി കേരളം മാറുകയാണെന്ന് തലയിൽ കൈവെച്ച് വിലപിക്കുന്നവരുടെ എണ്ണം കൂടിവരി കയാണ്. ഇതിനിടയിലും കപടമുഖം മറച്ചുവെച്ച് മാന്യതയോടെ നാം തമ്മിൽ ചോദിക്കയാണു 'നമ്മുടെ നാടിനു എന്തു പറ്റി'യെന്ന്?

ദിനപ്പത്രങ്ങൾ കുറ്റപത്രങ്ങളായിത്തീരുന്നുവെന്ന കവിവാക്യം ശരിവയ്ക്കുന്ന മട്ടിലാണ് ദിവസവും ഓരോ വാർത്തകൾ അച്ചടിച്ചു കൺമുൻപിലെത്തുന്നത്. സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും ഉന്നതി കൈവരിച്ച കേരളത്തിലെ ഇത്തരം സ്ഥിതിഗതികൾ ആരെയും ആശ്ചര്യപ്പെടുത്തുകയാണ്.

ഒരിക്കലും കേൾക്കാനും കാണാനും പാടില്ലത്തവയാണ് അനുനിമിഷവും ബ്രേക്കിംഗ് ആയി നമ്മിലെത്തുന്നത്. അശാന്തിയുടെ വാർത്തകൾ കേൾക്കു മ്പോഴൊക്കെ വിലപിക്കുകയും അപലപിക്കുകയും ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുവരുകയാണെവിടെയും.

ഇവയൊന്നും കുറ്റകൃത്യത്തിന്റെയും വ്യവഹാരത്തിന്റെയും വിഷയങ്ങളായി മാത്രം കണ്ടാൽപോരാ! മനുഷ്യമനസ്സി ലെ മൃഗീയതയുടെയും അധമത്വത്തിന്റെയും ഫലമാണു നമ്മെ ഉത്ക്കണ്ഠാകുലരാക്കുന്നത്.

അടിമുടി മാനസികരോഗം ബാധിച്ചും മനസ്സ് പകുതി മരിച്ചും പുഞ്ചിരിയിൽ വഞ്ചനയൊളിപ്പിച്ചും നടക്കുന്ന കൂട്ടമായി അധഃപതിച്ചവരല്ലേ മലയാളികൾ എന്നു  ചോദിച്ചാൽ അല്ലെന്നു പറയാൻ ആർക്കാണാവുക!.

നടന്നു പോകുമ്പോൾ കാലൊന്ന് തട്ടി ചോരവരുന്നത് കാണുമ്പോൾപോലും തലചുറ്റൽ വരുന്ന സഹനശേഷി കുറഞ്ഞ ആളുകളായിരുന്നു നമ്മൾ കേരളീയർ. നമ്മൾ കണ്ടതും കേട്ടതും പഠിച്ചതുമെല്ലാം അപരൻ്റെ ദുഃഖം തന്റെ താണെന്നും വിശക്കുന്നവനു നാമൊരു അപ്പമാവണമെന്നും അവൻ്റെ മങ്ങിയ കണ്ണിന്റെ കാഴ്ച്‌ചയായി നാം മുന്നിലു ണ്ടാവണമെന്നുമൊക്കെയായിരുന്നു. അതിനായി സ്കൂളും വേദപാഠശാല യും സണ്ടേസ്കൂളും കൂട്ടായ്‌മകളും ഒക്കെയുണ്ട്.

ലോകാ: സമസ്ത: സുഖിനോ ഭവന്തു... എന്നു പാടി കൊടുക്കാൻ നമുക്ക് ആർജവമുണ്ടായിരുന്നു. പുതിയ കാലത്തെ സംഭവങ്ങൾ മാനസികാരോ ഗ്യമുള്ള ഒരു തലമുറയുടെ വളർച്ചക്ക് ഒട്ടും സഹായകരമല്ല. വീടിൻ്റെ ചുമരു കൾക്കുള്ളിലും ജോലിസ്ഥലത്തും വിദ്യാലയങ്ങളിലും വരെ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമങ്ങൾ നടക്കുന്നു. സാക്ഷരതയും സംസ്കാരവും ലിംഗനീതിയും പൊതുജാഗ്രതയും ആത്മീയൗന്നിത്യവുമാണ് ഇപ്പോൾ നമുക്കാവശ്യം.

സംരക്ഷിക്കപ്പെടേണ്ടവർ ഇന്നും നീതിക്കായി, സംരക്ഷണത്തിനായി കേഴുകയാണ്. ഒരു സംരക്ഷിത സമൂഹം, അവിടെത്തെ സ്ത്രീകളെയും കുട്ടികളെയും അവരുടെ സ്നേഹ, സംരക്ഷണവലയത്തിൽ ചേർത്തണയ്ക്കും.

രാവിലെ വീടുവിട്ടിറങ്ങുന്ന മക്കൾ വരാൻ താമസിക്കുമ്പോൾ ഇടനെഞ്ച് നീറി ഗെയിറ്റിങ്കൽ കാത്തിരിക്കുന്ന മാതാപിതാക്കളുടെ എണ്ണംകൂടിവരികയല്ലേ? മനഃസ്വസ്ഥതയോടിരിക്കാൻ പറ്റിയ ഇടമല്ല എന്നു മൂന്നു പെൺമക്കളുടെ പിതാവായ ഒരു സുഹൃത്ത് ഈയിടെ പറഞ്ഞതോർക്കുന്നു.

കുട്ടികൾക്കെതിരെയും സ്ത്രീകൾക്കെതിരെയും ഏറ്റവും കൂടുതൽ അതിക്രമം നടക്കുന്ന ചില അവികസിത രാജ്യങ്ങളെക്കാൾ രോഗാതുരമോണോ നമ്മുടെ ഭാരതം? വികസനത്തിലും വിദ്യാഭ്യാസത്തിലും അതിവേഗം മുന്നേറുന്ന നമ്മുടെ നാടിനു ഇക്കാര്യത്തിൽ എവിടെയാണ് പിഴച്ചത്?

മാർഗനിർദേശം എളുപ്പമല്ലാത്ത സ്ഥിതി നേരിടുയാണോ നാമിപ്പോൾ? നമ്മുടെ നാടിനു എന്തു പറ്റിയെന്നു ചോദിക്കാതെ നമുക്ക് എന്തുപറ്റിയെന്നു ചോദിക്കാനുള്ള സ്വയം ശോധനയാണിവിടെ ആവശ്യം.

ക്രൈസ്ത‌വസഭയിലും ഇത്തരം സംഭവങ്ങൾ ഇല്ലെന്നു പറഞ്ഞു കണ്ണട യ്ക്കരുത്. നമ്മുടെ കുട്ടികൾക്കിടയിലും ലഹരിയും മയക്കുമരുന്നും പ്രേമവും ഒളിച്ചോട്ടവും ഇല്ലെന്നു പറഞ്ഞിരുന്ന കാലം പണ്ടല്ലെ? നമ്മുടെ തലമുറ സുരക്ഷിതരാണെന്നു നെഞ്ചുറപ്പോടെ പറയാനാവുമോ? സഭാഗാത്രത്തിലെ നെടുവീർപ്പുകൾ കണ്ടിട്ടും അറിഞ്ഞിട്ടും അതിനെതിരെ ഒരു ചെറുവിരലുപോലും അനക്കാനാവാത്ത പ്രതിസന്ധിയാണ് സഭാനേതൃത്വം നേരിടുന്നെങ്കിൽ നാം എന്തിനു പ്രസംഗിക്കണം?

Advertisement