OM ഇന്ത്യാ മുൻ ദേശീയ ലീഡർ റേ ഐക്കറുടെ ഭാര്യ ക്രിസ്റ്റ റോസ്ലി ഐക്കർ (87) നിര്യാതയായി

OM ഇന്ത്യാ മുൻ ദേശീയ ലീഡർ റേ ഐക്കറുടെ  ഭാര്യ ക്രിസ്റ്റ റോസ്ലി ഐക്കർ  (87) നിര്യാതയായി

ഒറീസ: ഓപ്പറേഷൻ മൊബിലൈസേഷൻ ( ഒ.എം.ഇന്ത്യാ ) മുൻ ദേശീയ ലീഡർ റേ ഐക്കർ  ഭാര്യ ക്രിസ്റ്റ റോസ്ലി ഐക്കർ (87) മകൻ ആൻഡിയുടെ ഒറീസ്സയിലെ ഭവനത്തിൽ നിര്യാതയായി.

സംസ്കാരം ജനുവരി 6 ഇന്ന് വൈകിട്ട് 3ന് മസൂരി കെല്ലോഗ് മെമ്മോറിയൽ ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം ഭർത്താവ് റേ ഐച്ചറുടെ കല്ലറയിൽ .

ജർമ്മനിയിൽ ജനിച്ച ക്രിസ്റ്റ തൻ്റെ ഭർത്താവിനൊടൊപ്പം അരനൂറ്റാണ്ടിലധികം ഇന്ത്യയിലും ഏഷ്യൻ രാജ്യങ്ങളിലും ഓപ്പറേഷൻ മൊബിലൈസേഷൻ സജീവ പ്രവർത്തകയായിരുന്നു.

മുൻകാല ഒ.എം പ്രവർത്തകരുടെ കൂട്ടായ്മയായ ഒ.എം. ഫോർവേഡിൻ്റെ രൂപീകരണത്തിൽ സജീവ സാനിധ്യമായിരുന്നു.

മക്കൾ. ആൻഡി, സ്റ്റേഫാൻ, പ്രമീളാ, റൂഡി ഗോമധ്