ഒ.എം.ബുക്സ് ക്രിസ്മസ് പുസ്തകമേള ഡിസം.11 മുതൽ ബെംഗളുരു കല്യാൺ നഗറിൽ

ഒ.എം.ബുക്സ് ക്രിസ്മസ് പുസ്തകമേള ഡിസം.11 മുതൽ ബെംഗളുരു കല്യാൺ നഗറിൽ

ബെംഗളുരു: ക്രിസ്തീയ സാഹിത്യ പുസ്തകങ്ങളുടെ ഇന്ത്യയിലെ നിർമാതാക്കളായ ഒ എം.ബുക്സ് ഡിസംബർ 11 മുതൽ 23 വരെ ഔട്ടർ റിംങ് റോഡിന് സമീപം കല്യാൺ നഗർ ഒ എം പുസ്തകശാല കെട്ടിടത്തിൽ ക്രിസ്മസ് പുസ്തകമേള നടക്കും. 

ക്രൈസ്തവ സാഹിത്യ പുസ്തകങ്ങൾക്കു പുറമെ ക്രിസ്മസ് ട്രീ, ആശംസാ കാർഡുകൾ, രാജ്യാന്തര സംഗീത ഗ്രൂപ്പുകളുടെ സിഡി, വിവിധ പ്രാദേശികഭാഷകളിലുള്ള ബൈബിളുകൾ , ധ്യാന ഗ്ര ന്ഥങ്ങൾ , ബൈബിൾ നിഘണ്ടു , ബൈബിൾ കമന്ററികൾ, പഠന ഗ്രന്ഥങ്ങൾ, വേദശാസ്ത്രം തുടങ്ങി പതിനായിരത്തിൽപരം വ്യത്യസ്ത ശീർഷകങ്ങളിലുള്ള ഗ്രന്ഥങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. ഞായർ ഒഴികെ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 7.30 വരെ നടക്കുന്ന മേള നവംബർ 23 ന് സമാപിക്കും.

പുസ്തകങ്ങൾ വാങ്ങുന്നവർക്ക് വിലക്കിഴിവും ലഭിക്കുമെന്ന് ഒഎം.ബുക്സ് മാനേജർ ജോൺ പി. ജേക്കബ് അറിയിച്ചു.