ജെ.പി. വെണ്ണിക്കുളത്തിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തു 

 ജെ.പി. വെണ്ണിക്കുളത്തിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തു 

തിരുവല്ല : ക്രൈസ്തവ എഴുത്തുകാരനും ഗ്രന്ഥകാരനുമായ ജെ പി വെണ്ണിക്കുളത്തിന്റെ പുതിയ പുസ്തകമായ 'കാവ്യഗ്രന്ഥങ്ങൾ: വെളിപ്പാടുകളുടെ കലവറ'  തിരുവല്ല ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷനിൽ  സഭാ അന്തർദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ്, മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ കെ. ജേക്കബ് ജോർജിന് നൽകി പ്രകാശനം ചെയ്തു. ദേശീയ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, വൈസ് പ്രസിഡന്റ്‌മാരായ പാസ്റ്റർ ഫിന്നി ജേക്കബ്, ജോൺസൻ കെ സാമുവേൽ, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി.ജെ തോമസ്, പാസ്റ്റർ സാം റ്റി മുഖത്തല തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഇയ്യോബ് മുതൽ ഉത്തമഗീതം വരെയുള്ള പുസ്തകങ്ങളെ ആസ്പദമാക്കി രചിച്ച ഈ ഗ്രന്ഥത്തിന്റെ പ്രസാധകർ ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷൻസ് ആണ്.  കോപ്പികൾക്ക് : +91 8921239393