സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കോപ്പ അമേരിക്കയുടെ ഉദ്ഘാടന മത്സരത്തിലെ ക്രിസ്ത്യൻ സന്ദേശം

സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കോപ്പ അമേരിക്കയുടെ ഉദ്ഘാടന മത്സരത്തിലെ  ക്രിസ്ത്യൻ സന്ദേശം

വാർത്ത : മോൻസി മാമൻ

യുഎസ്എ: ജൂൺ 20ന് അമേരിക്കയിലെ അറ്റ്ലാൻ്റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ ആരംഭിച്ച പ്രശസ്ത ഫുട്‌ബോൾ ടൂർണമെന്റുകളിൽ ഒന്നായ കോപ്പ അമേരിക്കയുടെ ഉദ്ഘാടന ചടങ്ങിനിടെ സംസാരിച്ച സന്ദേശം സോഷ്യൽ മീഡിയയിൽ തരംഗം ആയി. 

ഉദ്ഘാടനമത്സരത്തിന് മുന്നോടിയായി നടന്ന പ്രാർത്ഥനയിൽ പാസ്റ്റർ എമിലിയോ അഗ്യൂറോ സ്പാനിഷിലും ഇംഗ്ലീഷിലും പറഞ്ഞ വാക്കുകൾ സ്റ്റേഡിയത്തിലെ ഉച്ചഭാഷിണികളിലൂടെയും ടിവി പ്രക്ഷേപണത്തിലൂടെയും ലോകമെങ്ങും സംപ്രേഷണം ചെയ്യപ്പെട്ടു.  

അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരം ആയിരുന്നു.

"ക്രിസ്തുവിൻ്റെ സന്ദേശം ഇന്നും പ്രസക്തമാണ്, അവൻ നമ്മെ സമാധാനത്തിലേക്കും ധാരണയിലേക്കും ക്ഷമയിലേക്കും വിളിച്ചിരിക്കുന്നു. വിശ്വസിക്കൂ, വിശ്വസിക്കുന്നവർക്ക് എല്ലാം സാധ്യമാണ്" എന്നും അദ്ദേഹം പറഞ്ഞു. ഈ വാക്കുകൾ പ്രത്യാശ നഷ്ടപ്പെടാതിരിക്കാനും വിശ്വസിക്കാനും നമ്മെ പ്രോത്സാഹിപ്പിക്കുന്നു. വലിയ കാര്യങ്ങൾക്കായി, എല്ലാം സാധ്യമാണെന്ന് വിശ്വസിക്കാൻ, അമേരിക്കൻ ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളെയും, ഓരോ ടീമിനെയും, ഓരോ കായികതാരത്തെയും, എല്ലാ പിന്തുണക്കാരെയും, അധികാരികളെയും, മുഴുവൻ ഭൂഖണ്ഡാന്തര കുടുംബത്തെയും ദൈവം യേശുക്രിസ്തുവിൻ്റെ നാമത്തിൽ അനുഗ്രഹിക്കട്ടെ, ആമേൻ!   

ഉദ്ഘാടന മത്സരത്തിനു മുന്നോടി നടന്ന പ്രാർത്ഥനയെയും ക്രിസ്ത്യൻ സന്ദേശത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ സോഷ്യൽ മീഡിയ നിറഞ്ഞു.   

"സമാധാനം, പ്രത്യാശ, ക്ഷമ എന്നിവയുടെ പ്രതീകമായ കുരിശിൻ്റെ സന്ദേശം കോപ്പ അമേരിക്ക 2024 ൻ്റെ ഉദ്ഘാടന ചടങ്ങിൻ്റെ കേന്ദ്ര സന്ദേശമായിരുന്നു," അലിയാൻസ ഇവാഞ്ചെലിക്ക ലാറ്റിന (എഇഎൽ) ചെയർമാൻ പാസ്റ്റർ ജുവാൻ ക്രൂസ് സെല്ലമറെ മാധ്യമങ്ങളോട് പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കോപ്പ അമേരിക്കയുടെ ഉദ്ഘാടന മത്സരത്തിനു മുന്നോടിയായി നൽകിയ ക്രിസ്ത്യൻ സന്ദേശം