പാസ്റ്റർ പി. എ.ജോർജ് കർത്തൃ സന്നിധിയിൽ

പാസ്റ്റർ പി. എ.ജോർജ് കർത്തൃ സന്നിധിയിൽ

തിരുവല്ല:  : ഐ. പി.സി. സീനിയർ ശുശ്രുഷകനും തലയോലപ്പറമ്പ് മുൻ സെൻറർ പാസ്റ്ററും ആയിരുന്ന വെണ്ണിക്കുളം പേനിയാത്ത് താളിക്കല്ലുങ്കൾ പാസ്റ്റർ പി എ ജോർജ് (84 ) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാരം പിന്നീട്.

ഭാര്യ കൊട്ടാരക്കര കീഴൂട്ട് കുടുംബാംഗമായ പരേതയായ ചിന്നമ്മ, പ്ലാമൂട്ടിൽ കുടുംബാംഗമായ റോസമ്മ.

മക്കൾ : ജോളി,മേഴ്‌സി, ഗ്രേസൻ, പ്രിൻസി.മരുമക്കൾ:  പുലിയൂർ ബെഥെൽ ചാക്കപൂട്ടിൽ പാസ്റ്റർ സി പി രാജു, തിരുവല്ല താഴാപള്ളത്തു ജോസഫ് ജോൺ (രാജു ഡാളാസ് ), മൈലപ്ര തെക്കേക്കര എബനേസറിൽ ജോ മാത്യു (ഡാളാസ് ),ഓതറ പാടിയറ ഷിനു മാത്യു (നൂയോർക് ).

പാസ്റ്റർ പി.എ ജോർജ് ഐപിസി കരുവാറ്റ, ബാംഗ്ലൂർ,നാഗപൂർ, മുംബൈ കല്യാൺ,ദേവലാലി, വെണ്മണി സൗത്ത്,കുഴിക്കാല, കല്ലിശ്ശേരി, കങ്ങഴ,മുണ്ടത്താനം , ഓതറ, മേല്പാടം, ഫിലദെൽഫിയ, പുറമറ്റം, കോളഭാഗം എന്നീ സഭകളിലെ ശുശ്രൂഷകനായിരുന്നു.

വാർത്ത: അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ