മാത്യു പി. മാത്യൂസിൻ്റെ (സാബു) സംസ്കാരം മാർച്ച് 12 ന് ചൊവ്വാഴ്ച ഡാളസിൽ

മാത്യു പി. മാത്യൂസിൻ്റെ (സാബു)  സംസ്കാരം മാർച്ച് 12 ന്  ചൊവ്വാഴ്ച ഡാളസിൽ

ഡാളസ്: കഴിഞ്ഞ ദിവസം ഡാളസിൽ നിര്യാതനായ മാത്യു പി. മാത്യൂസിൻ്റെ (സാബു - 50)  സംസ്കാരം മാർച്ച് 12 ന് ചൊവ്വാഴ്ച ഡാളസിൽ നടക്കും.

പൊതു ദർശനം / അനുസ്മരണം :

തീയതി : മാർച്ച് 9 ശനി, മാർച്ച് 10 ഞായർ 

സമയം: വൈകിട്ട് 6 മണി മുതൽ

സ്ഥലം: Restoration Church 

4309 Main Street, Rowlett, TX 75088

ഭൗതിക സംസ്കാരം:

തീയതി: മാർച്ച് 12 ചൊവ്വാഴ്ച 

സമയം: രാവിലെ 10:30 

സ്ഥലം: Charles W. Smith and Sons Funeral Home, 2343 Lake Rd, Lavon, TX 75166

ഡാളസ്: ചെങ്ങന്നൂർ ഇടയാറൻമുള പുതുപ്പള്ളിൽ വീട്ടിൽ പാസ്റ്റർ പി.എം. മാത്യു - സൂസമ്മ ദമ്പതികളുടെ മകൻ മാത്യു പി. മാത്യൂസ് (സാബു - 50) മാർച്ച് 5-ന് ഡാളസിൽ നിര്യാതനായി. 

കുടുംബവുമൊത്ത് ഇരുപതിൽപരം  വർഷങ്ങളായി  ഡാളസിൽ സ്ഥിരതാമസം ആക്കിയിരുന്ന ഇദ്ദേഹം റെസ്റ്ററേഷൻ ചർച്ച് ഓഫ് നോർത്ത് സെൻട്രൽ ടെക്സാസ് അംഗവും സഭയുടെ ഫെലോഷിപ്പ് വിഭാഗം ഡീക്കനും ആയി സേവനം ചെയ്ത് വന്നിരുന്നു. ഭൗതിക ജോലിയോടുള്ള ബന്ധത്തിൽ ബാങ്ക് ഓഫ് അമേരിക്കയുടെ വിവര സാങ്കേതികവിദ്യ വിഭാഗത്തിൽ ഉന്നത പദവി വഹിച്ചിരുന്ന ഇദ്ദേഹം FC കരോൾട്ടൺ സ്പോർട്സ് ക്ലബ്ബ് അംഗം എന്ന നിലയിൽ വിവിധ കായിക മത്സരങ്ങളിൽ പ്രാവീണ്യം ഉള്ള വ്യക്തിയായിരുന്നു. തൻ്റെ സ്വത സിദ്ധമായ സൗമ്യതയും, കരുതൽ മനോഭാവവും, പുഞ്ചിരിയും ഏവരേയും  ആകർഷിക്കുന്നതായിരുന്നു.

കോന്നി സ്വദേശി ബിന്ദുവാണ് ഭാര്യ .

പിതാവ് ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ ചെങ്ങന്നൂർ സെൻ്ററിലെ ശുശ്രൂഷകൻ ആണ്. 

മക്കൾ: സാറാ, ഹന്നാ , ജോഷ്വ .

വാർത്ത: സാം മാത്യു, ഡാളസ്