പെരുമ്പാവൂര്‍ കൺവൻഷനു നാളെ ജനു. 23 ന് തുടക്കം

പെരുമ്പാവൂര്‍ കൺവൻഷനു നാളെ ജനു. 23 ന് തുടക്കം

മാത്യു കിങ്ങിണിമറ്റം

പെരുമ്പാവൂര്‍: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ പെരുമ്പാവൂര്‍ സെന്റര്‍ 33-ാമത് കണ്‍വന്‍ഷന്‍  ജനുവരി 23 ചൊവ്വാഴ്ച വൈകിട്ട് 6 മണി മുതല്‍ 28 ഞായര്‍ 1 മണി വരെ പെരുമ്പാവൂര്‍ ഒന്നാംമൈല്‍ ഹെബ്രോന്‍ ഗ്രൗണ്ടില്‍ നടക്കും.

പാസ്റ്റര്‍മാരായ റെജി ശാസ്താംകോട്ട, കെ.ജെ.തോമസ് കുമളി, ഷാജി എം. പോള്‍, മോനീസ് ജോര്‍ജ്, എം.എ. തോമസ്, ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍, സിസ്റ്റര്‍ സൂസന്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും. മിസ്പാ വോയ്‌സ് തൃശൂര്‍ സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും.

പൊതുയോഗം എല്ലാ ദിവസവും വൈകിട്ട് 6 നും വിമന്‍സ് ഫെലോഷിപ്പ് വാര്‍ഷികം വ്യാഴം രാവിലെ 10 നും മാസയോഗം വെള്ളി രാവിലെ 10 നും സണ്ടേസ്‌കൂള്‍ & പിവൈപിഎ വാര്‍ഷികം ശനി ഉച്ചയ്ക്ക് 2.30നും സംയുക്ത ആരാധന ഞായര്‍ രാവിലെ 8.30 നും നടക്കും.

പാസ്റ്റര്‍ എം.എ. തോമസ്, പാസ്റ്റര്‍ സജി മാത്യു, ബ്രദര്‍ ബേസില്‍ ബേബി അറയ്ക്കപ്പടി,  യോഗക്രമീകരണങ്ങള്‍ക്ക നേതൃത്വം നല്‍കുന്നു.