എക്സൽ വിബിഎസ് മാസ്റ്റേഴ്സ് ട്രയിനിംഗ് മാർച്ച് 9  നാളെ ബാംഗ്ലൂരിൽ

എക്സൽ വിബിഎസ് മാസ്റ്റേഴ്സ് ട്രയിനിംഗ് മാർച്ച് 9  നാളെ ബാംഗ്ലൂരിൽ

ബെംഗളൂരു: അവധിക്കാലത്ത് കുട്ടികളെ ക്രിസ്തുവിനായി ഒരുക്കുന്നതിന് മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന എക്സൽ വി.ബി.എസ് മാസ്റ്റേഴ്സ് ട്രയിനിംഗ് മാർച്ച് 9 ന്  കൊത്തന്നൂർ റൺ ഫെലോഷിപ്പ് ചർച്ച് ഹാളിൽ  നടക്കും. രാവിലെ 9 മണിക്ക് രജിസ്ട്രഷൻ ആരംഭിക്കും. പാസ്റ്റർ റ്റി.ഡി.തോമസ് ഉദ്ഘാടനം ചെയ്യും.

കുട്ടികൾക്കിടയിലെ പ്രവർത്തനങ്ങൾക്ക് തൽപ്പരരായ സഹോദരി സഹോദരൻമാർക്ക് മാസ്റ്റേഴ്സ് ട്രയിനിംഗിൽ പങ്കെടുക്കാം. എ ഐ ജെൻ എന്നതാണ് ഈ വർഷത്തെ തീം. പാസ്റ്റർ ഐസക് തര്യൻ്റെ നേതൃത്വത്തിൽ എക്സൽ ടീം ട്രയിനിംഗിന് നേതൃത്വം നൽകും.

Advertisement