പാസ്റ്റർ സജി മാത്യു നിലമ്പൂരിൻ്റെ പിതാവ് തോമസ് മാത്യു (89) കർത്തൃസന്നിധിയിൽ 

പാസ്റ്റർ സജി മാത്യു നിലമ്പൂരിൻ്റെ പിതാവ് തോമസ് മാത്യു (89) കർത്തൃസന്നിധിയിൽ 

പാലക്കാട്: റാന്നി ചേത്തക്കൽ കണ്ണംപ്ലാവിൽ തടത്തിൽ  തോമസ് മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.. സംസ്കാരം ജൂൺ 17 നാളെ രാവിലെ  8നു സ്വഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1നു ചർച്ച് ഓഫ്  ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ കാഞ്ഞിരപ്പുഴ സഭാ സെമിത്തേരിയിൽ നടക്കും. 60 വർഷം മുൻപ് പാലക്കാട് കാഞ്ഞിരപുഴ ഗ്രാമത്തിലേക്ക് കുടിയേറിയതാണ് പരേതൻ. 

ഭാര്യ: കുമ്പനാട് വാത്തിതറയിൽ കുടുംബാംഗമായ പരേതയായ ഏലിയാമ്മ തോമസ്. മക്കൾ: ജോളി മാത്യു, സൂസി മാത്യു, സാലി മാത്യു, സാം മാത്യു, സണ്ണി മാത്യു, പാസ്റ്റർ സജി  മാത്യു നിലമ്പൂർ (സഭാ ശുശ്രൂഷകൻ, ഐ പി സി അങ്ങാടിപ്പുറം), സാബു മാത്യു. മരുമക്കൾ: പാസ്റ്റർ പി.എസ് ജോയി, സുവിശേഷകൻ പി.പി പ്രസന്നൻ, വത്സമ്മ, ഷൈല, സൗമിനി, ജാൻസി.

Advertisemen