Obituary

മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ നിര്യാതരായി

ഗുജറാത്ത് (ഗാന്ധിധാം): മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദി പെന്തെക്കൊസ്ത് മിഷൻ റാന്നി സെൻ്റർ പ്രാദേശിക സഭ എഴുമറ്റൂർ സഭയുടെ ആരംഭകാല വിശ്വാസികളായ കീഴ്‌വായ്പൂർ കരിമ്പുകുഴി തോട്ടത്തിമലയിൽ ജോൺ ജോസഫ് (84) ഭാര്യ മറിയാമ്മ ജോൺ (79) എന്നിവരാണ് ഗാന്ധിധാമിലുള്ള മകൻ്റെ ഭവനത്തിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടത്. സംസ്കാരം ആഗസ്റ്റ് 18 ഇന്ന് രാവിലെ 11ന് Plot no.254/2, Sector 7 ഗാന്ധി ധാം ഭവനത്തിൽ ടി.പി.എം സഭയുടെ നേതൃത്വത്തിൽ ശുശ്രൂഷകൾക്ക് ശേഷം ഗാന്ധിധാം ക്രിസ്ത്യൻ സെമിത്തെരിയിൽ.

2003 മുതൽ ഇരുവരും ഗാന്ധിധാമിലുള്ള മക്കൾക്കൊപ്പമായിരുന്നു താമസം.
മസ്തിഷ്കാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്ന മാതാവ് ചൊവ്വാഴ്ച പുലർച്ചെ 5-നും വാർധക്യ സഹചകമായ അസുഖം മൂലം പിതാവ് 10-നും നിര്യാതനായി.

മക്കൾ: ബിജു ജോൺ (ദുബായ്), തോമസ് ജോൺ (അനിയൻകുഞ്ഞ് – ഗാന്ധിധാം), ഏബ്രഹാം ജോൺ (കുഞ്ഞുമോൻ- ബഹ്റൈൻ), വർഗീസ് ജോൺ (ബാബുക്കുട്ടി – ഗാന്ധിധാം).
മരുമക്കൾ: സൂസൻ, ഗ്രേസി, ഷൈനി, മോൻസി .

വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു

Matrimony
Back to top button
Translate To English »
error: Content is protected !!