Indian News

ഐപിസി പൊൻകുന്നം സെന്റർ ഏകദിന ക്യാമ്പ് നാളെ സെപ്.21 ന്

കോട്ടയം: ഐപിസി പൊൻകുന്നം സെന്റർ പി വൈ പി എ, സൺഡേസ്കൂൾ, സഹോദരീസമാജം സംയുക്തമായി ഒരുക്കുന്ന 25മത് ഏകദിന ക്യാമ്പ് ‘Awake’ 2022 ഐപിസി സിയോൺ വാഴൂർ സഭാ ഹാളിൽ സെപ്തംബർ 21 ന് രാവിലെ 9:30 മുതൽ 4 വരെ നടക്കും.
സെന്റർ മിനിസ്റ്റർ പാസ്റ്റർ എബ്രഹാം ഷാജി ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ ജോമോൻ ജേക്കബ് (പ്രസിഡന്റ്, പി വൈ പി എ കോട്ടയം നോർത്ത് സെന്റർ) പ്രസംഗിക്കും. പാസ്റ്റർ എബ്രഹാം ജോർജ് സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും. ‘ഇതാണ് സമയം (എഫ 5:16) ‘ എന്നതാണ് ചിന്താവിഷയം.

ബ്രദർ സന്തോഷ് സി. കെ. ജനറൽ കൺവീനറായും, ബദർ സിഐ മാത്യു, സിസ്റ്റർ മേഴ്സി ബിജു എന്നിവർ ജോയിൻ കൺവീനിയേഴ്സ് നേതൃത്വം നല്കും.

Matrimony
Back to top button
Translate To English »
error: Content is protected !!