Indian News

മാതൃകാ പാസ്റ്റർ അവാർഡുമായി ഐപിസി കുറവിലങ്ങാട് സെന്റർ

കുറവിലങ്ങാട് : പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ പാസ്റ്റർക്കും ലോക്കൽ സഭകളിൽ മികച്ച പ്രവർത്തനം നടത്തിയ സെക്രട്ടറിക്കും ട്രഷറർക്കും ഐപിസി കുറവിലങ്ങാട് സെന്റർ ഏർപ്പെടുത്തിയ പാ രിതോഷികങ്ങൾ വിതരണം ചെയ്തു. മികച്ച പാസ്റ്ററായി ഇറുമ്പയം സഭാ ശുശ്രൂഷകൻ ഹാൻസൺ ടി.പി.യും മികച്ച സെക്രട്ടറിയായി തോട്ടുവാ സഭയിലെ റെജിമോൻ എം.കെ യും മികച്ച ട്രഷററായി അതിരമ്പുഴ സഭയിലെ ബിനോയി തോമസും തെരഞ്ഞെടുക്കപ്പെട്ടു.

സെന്റർ ജനറൽ ബോഡി യോഗത്തിൽ മൂവർക്കുമുള്ള പാരിതോഷികങ്ങൾ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ കെ.കെ. ജെയിംസ്, ബ്രദർ ഗ്ലാഡ്സൻ ജേക്കബ്, ബ്രദർ ബെന്നി പുള്ളോലിക്കൽ എന്നിവർ വിതരണം ചെയ്തു.

10 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി പ്രകാരം സൂഷ്മ പരിശോധന നടത്തിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. മാതൃകാ പാസ്റ്റർക്ക് ഒരു വാഷിംഗ്‌ മെഷീനും സെക്രട്ടറിയ്ക്കും ട്രഷറർക്കും ഓരോ ഗ്യാസ് സ്റ്റവ്വുമായിരുന്നു ഉപഹാരമായി നല്കിയത്. പാസ്റ്റർ സുനിൽ വേട്ടമല സെൻ്റർ ശുശ്രൂഷകനായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.

Matrimony
Back to top button
Translate To English »
error: Content is protected !!