World

പാസ്റ്റർ പി.ആർ. ബേബി: ഉപദേശ സത്യങ്ങൾക്ക് വേണ്ടി പോരാടിയ വ്യക്തിത്വം

പാസ്റ്റർ പി.ആർ. ബേബി: ഉപദേശ സത്യങ്ങൾക്ക് വേണ്ടി പോരാടിയ വ്യക്തിത്വം

കഴിഞ്ഞ ദിവസം കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ പി.ആർ. ബേബിയെ ഗുഡ്‌ന്യൂസ് പത്രാധിപസമിതി അനുസ്മരിക്കുന്നു

റണാകുളം ആസ്ഥാനമായുള്ള ഫെയ്ത്ത് സിറ്റി സഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി.ആർ ബേബിയുടെ ദേഹവിയോഗത്തിൽ ഗുഡ് ന്യൂസ് എഡിറ്റോറിയൽ ബോർഡ് അനുശോചിച്ചു. ചീഫ് എഡിറ്റർ സി.വി.മാത്യു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

കേരളാ പെന്തെക്കോസ്തു ചരിത്രത്തിൽ ഉന്നത സ്ഥാനീയനായ പാസ്റ്റർ പി.ആർ ബേബി തൻ്റെ അക്ഷീണ പരിശ്രമവും ആഴമേറിയ ആത്മസമർപ്പണവും കൊണ്ട് ദൈവരാജ്യത്തിനു വേണ്ടി നേടിയത് വലിയൊരു കൂട്ടം വിശ്വാസ സമൂഹത്തെയാണ്. ആത്മീയ മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തിൽ ദൈവവചനാധിഷ്ടിതമായ ഉപദേശ സത്യങ്ങൾക്ക് വേണ്ടി ആത്മനിറവോടെ പോരാടിയ വിശ്വസ്ഥനായ ദൈവഭൃത്യനായിരുന്നു പാസ്റ്റർ പി.ആർ. ബേബി. മികച്ച പ്രഭാഷകൻ, ആത്മഭാരമുള്ള സുവിശേഷകൻ, കഴിവുറ്റ സംഘാടകൻ എന്നീ നിലകളിൽ പാസ്റ്റർ പി.ആർ. ബേബിയുടെ സേവനങ്ങൾ പെന്തെക്കോസ്തു സമൂഹത്തിനു ഒരു നാളും മറക്കാനാവില്ലെന്നു യോഗം വിലയിരുത്തി.

എഡിറ്റർ ഇൻ ചാർജ് ടി.എം മാത്യു, എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, കോർഡിനേറ്റിംഗ് എഡിറ്റർമാരായ ടോണി ഡി. ചെവ്വൂക്കാരൻ, ചാക്കോ കെ. തോമസ് ബെംഗളൂരു, അസോ.എഡിറ്റർ എം.സി.കുര്യൻ, റസിഡൻറ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം, സജി നടുവത്ര തുടങ്ങിയവർ അനുശോചനം അറിയിച്ചു.

Advertisement

Matrimony
Back to top button
Translate To English »
error: Content is protected !!