World

കെ.ബി.ഐസക്കിൻ്റെ ഗാനങ്ങൾ ജനശ്രദ്ധയേറുന്നു

തൃശൂർ: അതിജീവനത്തിന്‍റെ വഴികളില്‍ അചഞ്ചലമായ ദൈവാശ്രയം ഗാനങ്ങളാക്കിയ ഗാനരചയിതാവാണ് കെ. ബി.ഐസക്ക്. മഹാമാരിയുടെ കെടുതിനാളുകളില്‍ ഇരുപത്തിയഞ്ചോളം ഗാനങ്ങള്‍ രചിച്ച ഈ എഴുത്തുകാരന്‍ മനോരമ മ്യൂസിക് പുറത്തിറക്കിയ “കടന്നുപോകും ഈ കാലവും ” എന്ന ഗാനം കൂടാതെ ക്രിസ്തു നാമ കീർത്തനം, പൊന്നു മഹേശനെ, വീരമുദ്ര, കൂടെ ചേർക്ക ,തുടങ്ങിയ നിരവധി പ്രസിദ്ധ ഗാനങ്ങളിലൂടെ ക്രൈസ്തവ സന്ദേശം സമൂഹത്തിന് നൽകി. കോവിഡ് കാലത്ത് ഒരു പനിയുമായി ആശുപത്രിയില്‍ പോയവര്‍, ഉറ്റവര്‍ക്ക്പോലും കാണാന്‍ കഴിയാത്ത വെറും ശവശരീരങ്ങളായി എവിടെയോ മറവ് ചെയ്യപ്പെടുന്നു എന്ന വാര്‍ത്ത തന്നെ വല്ലാതെ അസ്വസ്ഥനാക്കി. മരണഭീതി ലോകമെങ്ങും നിറഞ്ഞുനിന്നപ്പോള്‍ ദൈവാശ്രയത്തിലൂടെ അതിജീവനത്തിന്‍റെയും ദൈവീക കരുതലിൻ്റെയും അനുഭവങ്ങൾ ഗാനങ്ങളായി രൂപപ്പെട്ടു.
വേർപെട്ട് വിശ്വാസ സമൂഹം ക്ലാസിക്കൽ സംഗീതത്തെ വേണ്ടും വിധം പ്രോത്സാഹനം നൽകാത്ത സാഹചര്യത്തിൽ
സെക്യുലർ സാഹിത്യ നിലവാരത്തിൽ ക്ലാസിക്കൽ സംഗീതത്തിലൂടെ സുവിശേഷ സന്ദേശം സമൂഹത്തിന് നൽകാൻ ചുവടുകൾ വെച്ചു.
കോവിഡ് കാലയളവിൽ വിവിധ സോഷ്യൽ മീഡിയ വഴി ലക്ഷക്കണക്കിന് കേൾവിക്കാർ ഹൃദയത്തിൽ ഏറ്റു വാങ്ങിയ ഗാനങ്ങളിൽ ഒന്നാണ് “ക്രിസ്തു നാമ കീർത്തനം “

മാധ്യമ പ്രവർത്തകനും, പബ്ലിഷറും, ഗ്രന്ഥകാരനുമാണ്. ഐപിസി ഗ്ലോബൽ മീഡിയയുടെയും വേൾഡ് പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറത്തിൻ്റെയും എക്സിക്യൂട്ടീവ് അംഗമായും, ഗുഡ്ന്യൂസ് വീക്കിലി മിഡിൽ ഈസ്റ്റ് ലേഖകനായും പ്രവർത്തിക്കുന്നു.

“കലപ്പയും കണ്ണീരും ,
ക്രൈസ്തവ സാഹിത്യ അക്കാദമി പുരസ്കാരം നേടിയ
അറേബ്യൻ പെൻ്റെകോസ്ത് ചരിത്രം എന്നിവയാണ് ഗ്രന്ഥങ്ങൾ.
പുന്തല കൊട്ടയ്ക്കാട്ട് കുടുംബാംഗം . “യുവസ്നേഹിതൻ” സ്ഥാപക പത്രധിപർ ആയിരുന്ന പിതാവ് പാസ്റ്റർ ബേബി ഡാനിയലിൻ്റെ
മരണ ശേഷം ദീർഘകാലം യുവസ്നേഹിതൻ എന്ന മാസികയുടെ എഡിറ്റർ ആയിരുന്നു.
15 വർഷമായി ദോഹയിലെ ഐപിസി ശാലേം സഭാംഗമായ കെ.ബി.ഐസക്കിനെ തൻ്റെ സേവനങ്ങളെ മാനിച്ച് പി. വൈ.പി.എ മൊമെൻ്റോ നല്കി അനുമോദിച്ചു.

Matrimony
Back to top button
Translate To English »
error: Content is protected !!