World

 • ഇടയ്ക്കാട് ശാലേം എ. ജി യുടെ പുതുക്കി നിർമ്മിച്ച സഭാഹാളിൻ്റെ സമർപ്പണം ശനിയാഴ്ച

  ഇടയ്ക്കാട്: ഇടയ്ക്കാട് ശാലേം എ.ജി യുടെ പുതുക്കി നിർമ്മിച്ച സഭാഹാളിൻ്റെ സമർപ്പണം ഡിസംബർ മൂന്ന് ശനിയാഴ്ച രാവിലെ 9.30 ന് നടക്കും. സമർപ്പണ ശുശ്രുഷയോടൊപ്പം അടൂർ സെക്ഷൻ മാസയോഗവും നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി മാത്യു സമർപ്പണ ശുശ്രുഷ നടത്തും. അടൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷാബു ജോൺ അദ്ധ്യക്ഷത വഹിക്കും. മദ്ധ്യമേഖല മുൻ ഡയറക്ടർ പാസ്റ്റർ ഒ.സാമുവേൽ സഭാഹാൾ തുറന്നു നല്കുകയും സഭാ ശുശ്രുഷകനും സഭയുടെ ഡിസ്ട്രിക്ട് മുൻ സെക്രട്ടറിയുമായ പാസ്റ്റർ ടി. മത്തായിക്കുട്ടി പുതിയതായി വാങ്ങിയ വസ്തുവിൻ്റെ സമർപ്പണ പ്രാർത്ഥനയ്ക്കു നേതൃത്വം നല്കുകയും ചെയ്യും. സഭാ ഡയറക്ടറി ക്രൈസ്റ്റ് അംബാസിഡേഴ്സ് ഡിസ്ട്രിക്ട് പ്രസിഡൻ്റും സെക്ഷൻ മുൻപ്രസ്ബിറ്ററുമായ പാസ്റ്റർ ജോസ് ടി ജോർജ് പ്രകാശനം ചെയ്യും. സഭയുടെയും സഹോദരി സഭകളുടെയും പ്രമുഖരും സെക്ഷൻ ചുമതലക്കാരും സംബന്ധിക്കുകയും ആശംസാ പ്രഭാഷണം നടത്തുകയും ചെയ്യും. എഴുപത്തഞ്ച് വയസ് കഴിഞ്ഞ സഭയുടെ മുതിർന്ന അംഗങ്ങളെ സമ്മേളനത്തിൽ ആദരിക്കും. ഇടയ്ക്കാട് എ.ജി ക്വയർ സംഗീതാരാധന നയിക്കും. സഭാ ട്രഷറാർ ബ്രദർ ജോസ് സാമുവേൽ സ്വാഗതവും സെക്രട്ടറി ബ്രദർ ബേബി ഡാനിയേൽ കൃതജ്ഞതയും പറയും. നാല്പത്തിയേഴു വർഷം മുമ്പാണ് ഇടയ്ക്കാട് എ.ജി.സഭ ആരംഭിച്ചത്. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഇടയ്ക്കാട് പത്തനംതിട്ട ജില്ലയിലെ കടമ്പനാടിനും കൊല്ലം ജില്ലയിലെ ശൂരനാടിനും മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

 • സീൽ ആശ്രമം സംഘടിപ്പിച്ച ‘റെസ്‌ക്യുനിറ്റ് ഇന്ത്യ സമ്മിറ്റ് 2022’ ശ്രദ്ധേയമായി

  ഡിഎൻഎ , ജനിതക പ്രൊഫൈലിംഗിലൂടെ കാണാതായവരെ തിരിച്ചറിയാം ചാക്കോ കെ.തോമസ്, ബെംഗളൂരു മുംബൈ: തെരുവുകളിൽ അനാഥമായി അലഞ്ഞു നടക്കുന്നവരെ രക്ഷപ്പെടുത്തി കരുതലോടെ ചേർത്ത് പിടിച്ച് അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്ന പൻവേൽ സീൽ ആശ്രമത്തിന് ഇനി മുതൽ സേവനത്തിനായി ആധുനീക സംവിധാനത്തിന്റെ സഹായം തേടാവുന്നതാണ്. നവംബർ 22, 23 തീയതികളിൽ മുംബൈയിലെ പൻവേൽ സീൽ ആശ്രമ കാമ്പസിലും മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിലെ എംസിഎയിലും നടന്ന “റെസ്‌ക്യുനിറ്റ് ഇന്ത്യ സമ്മിറ്റ് 2022” ശ്രദ്ധേയമായി. ഇന്ത്യയിൽ ഡിഎൻഎ പ്രൊഫൈലിങ്ങിന്റെയും ജനിതക മാപ്പിംഗിന്റെയും പ്രവർത്തനക്ഷമതയും വിശ്വാസ്യതയും നടപ്പാക്കൽ തന്ത്രങ്ങളുമാണ് അന്താരാഷ്‌ട്ര വിദഗ്ദർ പങ്കെടുത്ത റെസ്‌ക്യുനിറ്റ് ഇന്ത്യ സമ്മിറ്റ് 2022 സമ്മേളനത്തിൽ ചർച്ച ചെയ്തത്. ഉറ്റവരിൽ നിന്ന് വേറിട്ട് തെരുവോരങ്ങളിൽ കഴിയുന്നവർക്ക് അവരുടെ വീര്യവും ചൈതന്യവും ഇല്ലാതാക്കുന്നു. ശാസ്ത്രീയമായ രീതികൾ അവലംബിച്ച് ഇവരെയെല്ലാം തിരിച്ചറിയുന്നതിനുള്ള ബയോമെട്രിക്‌സ്, ഡിഎൻഎ പ്രൊഫൈലിംഗ് തുടങ്ങിയ രീതികളാണ് ‘RESCUNITE’ മേഖലയിൽ അവലംബിക്കുന്നത്. ആധുനിക കാലത്ത്, വികസിത രാജ്യങ്ങൾ, സാധാരണ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൃത്രിമബുദ്ധി സംയോജിപ്പിച്ചിട്ടുണ്ട്. വർഷങ്ങളുടെ ആശയവിനിമയത്തിലൂടെ, പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും സംരംഭകരും അടങ്ങുന്ന ഒരു സംഘമാണ് മുംബൈയിലെ സീൽ ആശ്രമത്തിന്റെ പ്രവർത്തന മാതൃകയിൽ താല്പര്യം കാണിച്ചത്. അത്തരത്തിലുള്ള വിദഗ്ധരുടെ പങ്കാളിത്തത്തോടെയാണ് സീൽ റെസ്‌ക്യൂനൈറ്റ് ഇന്ത്യ സമ്മിറ്റ് – 2022 സംഘടിപ്പിച്ചത്. സ്‌പെയിനിലെ ‘ഡിഎൻഎ പ്രോക്കിഡ്‌സ്’ സ്ഥാപകനായ ഡോ. ജോസ് ലോറന്റാണ് വിദഗ്ധരുടെ സംഘത്തെ നയിച്ചത്. കൂടാതെ ജോൺ എ. റാംസെ, അശ്വത് ഷെട്ടി, പൗളിന ഡോസൽ, സീൽ ആശ്രമത്തിന്റെ മുഖ്യ രക്ഷാധികാരി ഡോ. എബ്രഹാം മത്തായി (മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാൻ) തുടങ്ങിയവർ പങ്കെടുത്തു. ‘ഇന്നത്തെ കാലഘട്ടത്തിൽ, അന്വേഷകർക്ക് ഡിഎൻഎയുടെയും ജനിതക പ്രൊഫൈലിംഗിന്റെയും വിപുലമായ ഡാറ്റ ഉണ്ടെങ്കിൽ, കാണാതായ ആളുകളെ തിരിച്ചറിയാനും അവരെ വീണ്ടും ഒന്നിപ്പിക്കാനും എളുപ്പമാകുമെന്ന് സമ്മേളനം വിലയിരുത്തി. ഡിഎൻഎ പൊരുത്തപ്പെടുത്തലിനായി സാമ്പിളുകൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന ഡിഎൻഎ കിറ്റുകൾ പ്രദർശിപ്പിച്ചു. പങ്കെടുത്തവരിൽ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി ഡോക്ടർമാർ, പോലീസ് സർജന്മാർ, ഫോറൻസിക് വിദഗ്ധർ തുടങ്ങിയവർ തങ്ങളുടെ അനുഭവങ്ങൾ …

 • ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന് തുടക്കമായി

  ഗുഡ്ന്യൂസിൻ്റെ സ്റ്റാൾ സമ്മേളന സ്ഥലത്ത് പ്രവർത്തിക്കുന്നു. വരിസംഖ്യ അടക്കാനും പുതിയ വരിക്കാരാകാനും അവസരമുണ്ട് തിരുവല്ല: ‘നാം ഒരുങ്ങുക, കർത്താവിൻ്റെ വരവ് അടുത്തിരിക്കുന്നു ‘ എന്ന ആഹ്വാനത്തോടെ ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഇൻറർനാഷണൽ പ്രസിഡൻ്റ് പാസ്റ്റർ ജോൺ തോമസ് ഉത്ഘാടനം ചെയ്തു. മാനേജിങ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോൺ വി. ജേക്കബ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ബിജു ജോസഫ് പ്രസംഗിച്ചു. പെന്തക്കോസ്തു സഭകളുടെ ജനറൽ കൺവൻഷന് തുടക്കം കുറിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനം ഡിസംബർ 4 ഞായർ വരെ തിരുവല്ലാ ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. “സമയം അടുത്തിരിക്കുന്നു” (വെളിപ്പാട് 1:3)” എന്നതാണ് കൺവൻഷൻ തീം. തുടർന്നുള്ള ദിവസങ്ങളിൽ അനുഗ്രഹീതരായ പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും. ദിവസവും രാവിലെ പ്രഭാത പ്രാർത്ഥന, ബൈബിൾ സ്റ്റഡി, പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷൻ കോൺഫറൻസ്, മിഷൻ ചലഞ്ച് എന്നിവയും വൈകിട്ട് പൊതുയോഗങ്ങളും നടക്കും. ശനിയാഴ്ച പകൽ 9 മണി മുതൽ സി ഇ എം, സൺഡേ സ്കൂൾ സമ്മേളനം കൺവൻഷൻ ഗ്രൗണ്ടിലും , വനിതാ സമാജം സമ്മേളനം ഓഡിറ്റോറിയത്തിലും നടക്കും. ഡിസംബർ 4 ഞായറാഴ്ച രാവിലെ സ്നാനം, സംയുക്ത ആരാധന, കർത്തൃമേശ എന്നിവയോടെ കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും. കൺവൻഷൻ്റെ അനുഗ്രഹകരമായ നടത്തിപ്പിനായി വിവിധ സബ് കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു. നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, വൈസ് പ്രസിഡന്റ്‌മാരായ പാസ്റ്റർ ജോൺസൺ കെ. ശമുവേൽ, പാസ്റ്റർ ജേക്കബ് ജോർജ് കെ., ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ ഫിന്നി ജേക്കബ്,പാസ്റ്റർ വി ജെ തോമസ്, ട്രഷറർ ബ്രദർ എബ്രഹാം വർഗീസ് തുടങ്ങിയവർ നേതൃത്വം നല്കും. Advertisement

 • റാന്നി ഇടമുറി പെരുംപൊയ്കയിൽ (നടുവില്ലം , പഴമണ്ണിൽ)കുഞ്ഞമ്മജോർജ് (90) നിര്യാതയായി

  റാന്നി : റാന്നി ഇടമുറി പെരുംപൊയ്കയിൽ (നടുവില്ലം , പഴമണ്ണിൽ), പരേതനായ വർഗീസ് ജോർജിന്റെ ഭാര്യ കുഞ്ഞമ്മ (90)ജോർജ് നിര്യാതയായി.സംസ്കാര ശുശ്രൂഷ ഡിസം.2 വെള്ളിയാഴ്ച രാവിലെ 8നു മകൻ ജേക്കബ് ജോർജിന്റെ (അനിയൻ) ഭവനത്തി നടക്കുന്ന (ഇടമുറി മലങ്കര കത്തോലിക്ക പള്ളിക്കു സമീപം) ശുശ്രൂഷയ്ക്കു ശേഷം ഉച്ചക്ക് 12.30 ന് ഇടമുറി ശാരോൻ ഫെല്ലോഷിപ്പ്ചർച്ചിന്റെ നേതൃത്വത്തിൽ സംസ്ക്കരിക്കും. മക്കൾ :രാജുജോർജ് , Late ജേക്കബ് ജോർജ്, മോളിക്കുട്ടി, റവ.ഇമ്മാനുവേൽ പി.ജി.(India Bible College & Seminary, Kumbanad), ജെസ്സി, പാസ്റ്റർ ഷാജി ജോർജ് (Sharon Fellowship Church, Saugor, M.P.), സെലിൻ, ഐസൻ ജോർജ് (U.K.)മരുമക്കൾ : സോഫിയാമ്മ, നെടുമാങ്കുഴിയിൽ, വയലത്തല ,റോസമ്മ, മണിയാർകാട്ടു ,Late പാസ്റ്റർ പി.സി. മാത്യു , പുത്തൻപുരക്കൽ, വയലത്തലലിസ്സി മഠത്തിൽ, കുന്നത്തൂർ, പാസ്റ്റർ കെ എസ്.മാത്യു , കൊടിത്തോപ്പിൽ, പൂവൻമല ) സുബി കുളഞ്ഞികൊമ്പിൽ മന്ദമരുതി,അനിയൻകുഞ്ഞു,മൂലമണ്ണിൽ, കടമാൻകുളം,ബിൻസി , നടുക്കുടിയിൽ, കൂത്താട്ടുകുളം Advertisement

 • ഇംഗ്ലണ്ടിൽ ക്രൈസ്തവർ ന്യൂനപക്ഷം; മതമില്ലാത്തവർ കൂടി, വെള്ളക്കാരും കുറയുന്നു

  ലണ്ടൻ: ബ്രിട്ടന്റെ ഔദ്യോഗിക മതമായ ക്രിസ്തുമതം ഇംഗ്ലണ്ടിലും വെയ്‌ൽസിലും ന്യൂനപക്ഷമാകുന്നതായി ഏറ്റവുംപുതിയ സ്ഥിതിവിവരക്കണക്കുകൾ. ആദ്യമായാണ് ക്രൈസ്തവർ ഇവിടങ്ങളിൽ ഇത്രയും കുറയുന്നത്. ഇംഗ്ലണ്ടിലും വെയ്ൽസിലും ജനസംഖ്യയുടെ പകുതിയിൽ താഴെയാണ് ക്രൈസ്തവരുടെ എണ്ണം. ബ്രിട്ടീഷുകാരിൽ മതാഭിമുഖ്യം കുറയുന്നുവെന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു. രാജ്യത്ത് വെള്ളക്കാർ കുറയുന്നതായും 2021-ലെ സെൻസസ് റിപ്പോർട്ട് സൂചന നൽകുന്നു. 86 ശതമാനമായിരുന്നത് 82 ശതമാനമായി കുറഞ്ഞു. വംശീയത കുറഞ്ഞുവരുന്നതിന്റെ തെളിവാണിതെന്നും അഭിപ്രായമുണ്ട്. പത്തുവർഷംമുമ്പ് സെൻസസ് നടക്കുമ്പോൾ ഇംഗ്ലണ്ടിലും വെയ്‌ൽസിലും ജനസംഖ്യയുടെ 59.3 ശതമാനമായിരുന്നു ക്രൈസ്തവർ. ഇത് 46.2 ശതമാനമായി കുറഞ്ഞു. അതേസമയം മുസ്‌ലിം ജനത 4.9 ശതമാനത്തിൽനിന്ന് 6.5 ശതമാനമായി. 1.5 ശതമാനമായിരുന്ന ഹിന്ദുമതവിശ്വാസികൾ 1.7 ശതമാനമായി. മൂന്നിൽ ഒരാളെന്ന കണക്കിൽ ജനസംഖ്യയുടെ 37 ശതമാനം ഒരുമതത്തിലും പെട്ടവരല്ല. Advertisement

 • ഇരവിപേരൂർ ആലുംമൂട്ടിൽ എബനേസറിൽ ജോർജ് മാത്യു (86) നിര്യാതനായി

  തിരുവല്ല : കുവൈറ്റ് അൽഗാനിം ട്രാവൽസ് റിട്ട. ചീഫ് അക്കൗണ്ടൻ്റ് ഇരവിപേരൂർ ആലുംമൂട്ടിൽ എബനേസറിൽ ജോർജ് മാത്യു (86) അന്തരിച്ചു. സംസ്കാരം നാളെ ഡിസം.1 ന് രാവിലെ10 ന് കുമ്പനാട് ഐപിസി എലീം സഭാഹാളിലെ ശുശ്രൂഷക്ക് ശേഷം 12.30ന് സഭാ സെമിത്തേരിയിൽ. ഭാര്യ: അടപ്പനാംകണ്ടത്തിൽ പരേതനായ ടൊയോട്ട സണ്ണിയുടെ സഹോദരി അന്നമ്മ മാത്യു (പ്രിൻസിപ്പൽ, ബാലഭവൻ സ്കൂൾ, ഇരവിപേരൂർ, ഐ പി സി സോദരി സമാജം മുൻ സ്റ്റേറ്റ് പ്രസിഡൻ്റ്). മക്കൾ: ജീമോൻ (യുഎസ്), ലിസ (കാനഡ).മരുമക്കൾ: ജയമോൾ (യുഎസ്), ആശിഷ് (കാനഡ). Advertisement

 • വെൺമണി കുന്നുംപുറത്തു പി.വി. ജോർജ് (88) നിര്യാതനായി

  വെൺമണി : വെൺമണി കുന്നുംപുറത്തു സാംവില്ലയിൽ പി.വി ജോർജ് (88) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ഡിസം.6 ന് ചൊവ്വാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾകൾക്ക് ശേഷം ഐപിസി ഹെബ്രോൻ സെമിത്തേരിയിൽ. ഭാര്യാ : വെൺമണിയിൽ കണ്ടത്തിനക്കര കുടുംബാംഗം തങ്കമ്മ ജോർജ്. മക്കൾ : ജെസ്സി , ലൗലി, ജോയ്സി (എല്ലാവരും USA) & പാസ്റ്റർ സാം (കാനഡ). മരുമക്കൾ: രാജൻ, രഞ്ജൻ, ജോൺസൻ (എല്ലാവരും USA) & സ്‌മിത (കാനഡ).

 • ಚರ್ಚ್ ಆಫ್ ಗಾಡ್ ಬೆಂಗಳೂರು ಸೌತ್ ಸೆಂಟರ್ ಕನ್ವೆನ್ಷನ್ ಡಿಸಂಬರ್. 10 ಮತ್ತು 11 ಕ್ಕೆ

  ಬೆಂಗಳೂರು: ಚರ್ಚ್ ಆಫ್ ಗಾಡ್ ಕರ್ನಾಟಕ ರಾಜ್ಯದ ಬೆಂಗಳೂರು ಸೌತ್ ಸೆಂಟರ್ ಸಮಾವೇಶವು ಡಿಸೆಂಬರ್ 10 ಮತ್ತು 11 ರಂದು ಸಂಜೆ 6 ರಿಂದ 9 ರವರೆಗೆ ಬನ್ನೇರುಘಟ್ಟ ರಸ್ತೆಯ ಮೀನಾಕ್ಷಿ ಮಾಲ್ ಎದುರಾಗಿರುವ ಲೊಯೋಲಾ ಶಾಲೆಯ ಹಿಂಭಾಗದಲ್ಲಿರುವ ಮೈತ್ರೇಯ ಏಕೋ ಸ್ಪಿರುಚುವಾಲಿಟಿ ಸೆಂಟರ್ ನಲ್ಲಿ ನಡೆಯಲಿದೆ.ರಾಜ್ಯದ ಮೇಲ್ವಿಚಾರಕರಾದ ಪಾಸ್ಟರ್. ಎಂ.ಕುಂಞ್ಞಪ್ಪಿ ಸಮಾವೇಶವನ್ನು ಉದ್ಘಾಟನೆ ಮಾಡುವರು.ಸೇವಕರುಗಳಾದ ಪಿ.ಸಿ.ಚೆರಿಯನ್ (ರಾನ್ನಿ) ಹಾಗೂ ಕೆ.ಜೆ.ಥಾಮಸ್ (ಕುಮಳಿ) ಸಂದೇಶವನ್ನು ನೀಡುವರು.ಸಹೋ. ಇಮ್ಮನುವೇಲ್. ಕೆ.ಬಿ ಸ್ತುತಿ ಮತ್ತು ಆರಾಧನೆ ಯನ್ನು ನಡೆಸುವರು.ಭಾನುವಾರ ರಾತ್ರಿ ನಡೆಯುವ ಸಭೆಯೊಂದಿಗೆ ಸಮಾವೇಶ ಮುಕ್ತಾಯವಾಗಲಿದೆ.ಸೌತ್ ಸೆಂಟರಿನ ಸೇವಕರಾದ ಪಾಸ್ಟರ್. ಜೋಸೆಫ್ ಜೋನ್, ಪಾಸ್ಟರ್. ಸೆಬಾಸ್ಟಿನ್ ಜೋಸೆಫ್ (ಕಾರ್ಯದರ್ಶಿ), ಸಹೋ. ಲಿಜೋ ಜೋರ್ಜ್ (ಖಜಾಂಚಿ), ಪಾಸ್ಟರ್ ಬಿಜು ಜಾನ್ (ಪ್ರಚಾರಕ ಕನ್ವೀನರ್) ಹಾಗೂ ಪಾಸ್ಟರ್ ಗಳಾದ ಬಿನು ಚೆರಿಯನ್, ಸಾಂಸನ್ ಆರ್ ಎಂ ಮತ್ತು ಸಹೋದರಗಳಾದ ಪ್ರದೀಪ್. ಟಿ. ವರ್ಗೀಸ್, ಫೇಬಿನ್ ಟೈಟಸ್, ರಂಜಿತ್. ಕೆ. ರಾಜು ಎಂಬವರು ಕಾರ್ಯಕ್ರಮಕ್ಕೆ ನೇತೃತ್ವ ವಹಿಸುತ್ತಾರೆ. .

 • ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ സൗത്ത് സെൻ്റർ കൺവൻഷൻ ഡിസം. 10 മുതൽ

  ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെൻ്റർ കൺവൻഷൻ ഡിസംബർ 10, 11 തീയതികളിൽ വൈകുന്നേരം 6 മുതൽ 9 വരെ ബണ്ണാർഗട്ടെ റോഡ്, മീനാക്ഷി മാളിന് എതിർവശം ലോയോളാ സ്കൂളിന് പുറകിലുള്ള മൈത്രേയ എക്കോ സ്പിരിചാലുറ്റി സെന്ററിൽ നടക്കും. സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം.കുഞ്ഞപ്പി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ പി.സി.ചെറിയാൻ (റാന്നി), കെ.ജെ.തോമസ് (കുമളി) എന്നിവർ പ്രസംഗിക്കും. ഇമ്മാനുവേൽ കെ.ബി ഗാനശുശ്രൂഷ നിർവഹിക്കും.ഞായറാഴ്ച രാത്രി യോഗത്തോടെ കൺവൻഷൻ സമാപിക്കും.സൗത്ത് സെൻ്റർ പാസ്റ്റർ ജോസഫ് ജോൺ, പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ് (സെക്രട്ടറി), ബ്രദർ .ലിജോ ജോർജ് (ട്രഷറർ), പാസ്റ്റർ ബിജു ജോൺ (പബ്ലിസിറ്റി കൺവീനർ) പാസ്റ്റർമാരായ ബിനു ചെറിയാൻ, സാംസൺ ആർ എം, സഹോദരൻമരായ പ്രദീപ്‌ ടി വർഗീസ്, ഫെബിൻ ടൈറ്റസ്, രഞ്ജിത് കെ രാജു എന്നിവർ നേതൃത്വം നൽകും.

 • കേരള ലഹരി വിമോചന യാത്ര നവം. 30 ഇന്ന് വണ്ടൂരിൽ

  പെരിന്തൽമണ്ണ : ഐ സി പി എഫ് എഞ്ചലോസും ഐ പി സി പെരിന്തൽമണ്ണ സെന്ററും ചേർന്നൊരുക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണവും, ദിശാബോധ നാടകവും വണ്ടൂരിൽ നവംബർ 30 ബുധൻ വൈകിട്ട് 6ന് നടക്കും. പാസ്റ്റർ ബിജോയ് കുര്യാക്കോസ് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ അനീഷ് തോമസ് : 7034885601

Back to top button
Translate To English »
error: Content is protected !!