Indian News

ഐപിസി മൂന്നാർ സെന്റർ ശുശ്രൂഷകനായി പാസ്റ്റർ എബ്രഹാം ഫിലിപ്പോസ് (റെജി ഓതറ) നിയമിതനായി

മൂന്നാർ: ഐപിസി മൂന്നാർ സെന്റർ ശുശ്രൂഷകനായി പാസ്റ്റർ എബ്രഹാം ഫിലിപ്പോസ് (റെജി ഓതറ) നിയമിതനായി. മൂന്നാർ സെന്ററിന്റെ സ്ഥാപകപ്രസിഡന്റ് പാസ്റ്റർ കെ.വൈ ജോഷ്വാ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടതിനെ തുടർന്നാണ് നിയമനം.

നവംബർ 13 ഞായറാഴ്ച വൈകിട്ട് മൂന്നാർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ ഐ പി സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോർജിന്റെ അധ്യക്ഷതയിൽ നടന്ന അപ്പോയിന്റിംഗ് സെറിമണിയിൽ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് നിയമനശുശ്രൂഷ നടത്തി. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യസന്ദേശം നൽകുകയും സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ സിനോജ് ജോർജ് എന്നിവർ ആശംസകൾ പറഞ്ഞു.

Advertisement

Matrimony
Back to top button
Translate To English »
error: Content is protected !!